ഭൂസംരക്ഷണ പ്രചാരണ ജാഥക്ക് സ്വീകരണം

05:01 AM
18/10/2019
രാജാക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന ഭൂസംരക്ഷണ പ്രചാരണ ജാഥക്ക് രാജാക്കാട്ട് സ്വീകരണം നൽകി. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, 2019 ആഗസ്റ്റ് 22ലെ വിവാദ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല പ്രസിഡൻറ് കെ.എൻ. ദിവാകരൻ ക്യാപ്റ്റനായും സണ്ണി പൈമ്പിള്ളിൽ വൈസ് ക്യാപ്റ്റനായും നജീബ് ഇല്ലത്തുപറമ്പിൽ മാനേജറുമായുള്ള ജാഥയാണ് അടിമാലി മേഖലയിലെ പര്യടനത്തിൻെറ ഭാഗമായി രാജാക്കാട്ടെത്തിയത്. സമ്മേളനത്തിൽ ജില്ല സെക്രട്ടറി വി.കെ. മാത്യു അധ്യക്ഷത വഹിച്ചു. രാജാക്കാട് ബ്ലോക്ക് പ്രസിഡൻറ് സിബി കൊച്ചുവള്ളാട്ട് സ്വാഗതം പറഞ്ഞു.
Loading...