സ്​നേഹത്തി​െൻറ ചൂടാണ്​ ഇൗ കഞ്ഞിക്ക്​...

05:01 AM
18/10/2019
സ്നേഹത്തിൻെറ ചൂടാണ് ഇൗ കഞ്ഞിക്ക്... നെടുങ്കണ്ടം: താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹത്തിൻെറ ചൂടുകഞ്ഞി വിളമ്പി ചക്കക്കാനം കരോട്ടുപാറക്കൽ ബേബി. പാവപ്പെട്ട ഒരു കിടപ്പുരോഗിക്ക് ഒരുനേരത്തെ ആഹാരം നൽകണമെന്നുള്ള ആഗ്രഹവുമായി എത്തി താലൂക്ക് ആശുപത്രിയിലെ മുഴുവൻ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത്താഴം വിളമ്പുകയാണ് ബേബി ഇപ്പോൾ. ഏഴുവർഷമായി ബേബി വീഴ്ച വരുത്തിയിട്ടില്ല. എല്ലാ ദിവസവും രാത്രി എട്ടോടെ ഭക്ഷണവുമായി ആശുപത്രിയിൽ എത്തും. നിരവധി രോഗികൾ കാത്തിരുന്ന് തുടങ്ങിയതോടെയാണ് എല്ലാവർക്കും ഭക്ഷണം നൽകാൻ ഇദ്ദേഹം തീരുമാനിച്ചത്. മേസ്തിരി പണിക്കാരനായ ബേബി തനിക്ക്്് കിട്ടുന്ന വരുമാനത്തിൻെറ സിംഹഭാഗവും ഇതിനായി മാറ്റിവെക്കുന്നു. എല്ലാദിവസവും ഉച്ചവരെ ജോലി ചെയ്ത് വീട്ടിലെത്തി തയ്യൽ തൊഴിലാളിയായ ഭാര്യ ഇന്ദിരക്കൊപ്പം ഭക്ഷണം പാകം ചെയ്താണ് എത്തിക്കുന്നത്.
Loading...