ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ നിയമനം

05:01 AM
18/10/2019
ഇടുക്കി: ഐ.ടി.ഡി.പി ഓഫിസിലും കട്ടപ്പന, പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഒാഫിസുകളിലും ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്ററായി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികളെയും പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഒാഫിസിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് സാമൂഹിക സേവനത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥിയെയും ആവശ്യമുണ്ട്. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ക്ക് പ്രതിമാസം 10,000 രൂപയും സോഷ്യല്‍ വര്‍ക്കര്‍ക്ക് പ്രതിമാസം 15,000 രൂപയുമാണ് ഓണറേറിയം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജാതി, വിദ്യാഭ്യാസം, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്‌ടോബര്‍ 24ന് രാവിലെ 11ന് ഇടുക്കി ഐ.ടി.ഡി.പി ഒാഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04862-222399. മെഡിക്കൽ ക്യാമ്പ് തെക്കുംഭാഗം: തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബ് നേതൃത്വത്തിൽ 19ന് കല്ലാനിക്കൽ സൻെറ് ജോർജ് പാരിഷ് ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 6.30ന് ക്യാമ്പ് തുടങ്ങും. ആദ്യം പേര് നൽകുന്ന 150 പേർക്കാണ് സൗജന്യമായി പങ്കെടുക്കാൻ അവസരം. തെക്കുംഭാഗം ശാലോം വെഡിങ് സ്റ്റുഡിയോ, കൊച്ചുപുര േട്രഡേഴ്സ് തുടങ്ങിയ സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാം. ഡോ. രഞ്ജിത്ത് പോൾ ക്ലാസെടുക്കും. ലയൺസ് ക്ലബ് പ്രസിഡൻറ് നോബി സുദർശൻ അധ്യക്ഷത വഹിക്കും.
Loading...