അടിസ്​ഥാന സൗകര്യങ്ങളില്ലാതെ മൂന്നാർ എക്​സൈസ്​ ഒാഫിസ്​

05:01 AM
18/10/2019
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടി മൂന്നാർ എക്സൈസ് ഒാഫിസ്. 21 ജീവനക്കാരുള്ള ഓഫിസിൽ ഇരിക്കാൻപോലും സൗകര്യമില്ല. ഹൈറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഓഫിസാണിത്. 2009ലാണ് എക്സൈസ് റേഞ്ച് ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. ഇതിനുശേഷം ഒരുതവണ പോലും കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മൂന്നുമുറി കെട്ടിടത്തിലെ ഒരെണ്ണം ഇൻസ്പെക്ടറുടെ ഓഫിസാണ്. മറ്റൊന്നിൽ തൊണ്ടിമുതൽ സൂക്ഷിക്കുന്നു. ബാക്കി ഒരു മുറി മാത്രമാണ് ജീവനക്കാർക്ക് വിശ്രമിക്കാനുള്ളത്.
Loading...