എംപ്ലോയ്​മെൻറ്​ ഒാഫിസിൽ ഹാജരാകണം

05:01 AM
27/09/2019
എംപ്ലോയ്മൻെറ് ഒാഫിസിൽ ഹാജരാകണം അടിമാലി: എംപ്ലോയ്‌മൻെറ് എക്സ്ചേഞ്ച് മുഖേന സർക്കാർ, അർധ സർക്കാർ നിയമനം ലഭിച്ച ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ നിയമനം ലഭിച്ചതിൻെറ വിടുതൽ സർട്ടിഫിക്കറ്റുകളും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28ന് മുമ്പ് അടിമാലി ടൗൺ എംപ്ലോയ്‌മൻെറ് എക്‌സ്ചേഞ്ചിൽ ഹാജരാകണമെന്ന് എംപ്ലോയ്മൻെറ് ഓഫിസർ അറിയിച്ചു. സി.പി.എം നേതൃത്വത്തില്‍ ചെറുതോണി പുഴ ഇന്ന് ശുചീകരിക്കും ചെറുതോണി: സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ചെറുതോണി പുഴ ശുചീകരിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ നാലു വരെയാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുകയെന്ന് ഏരിയ സെക്രട്ടറി പി.ബി. സബീഷ് അറിയിച്ചു. പുഴയുടെ ഇരുകരയിലേക്കും കല്ലുകള്‍ മാറ്റി ജലം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കും. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഭൂവിനിയോഗ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ചെറുതോണി: ഭൂവിനിയോഗ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചതായി ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു. കർഷകൾക്കെതിരായ ഒരു തീരുമാനവും ഭേദഗതി ചെയ്ത് പുറത്തിറങ്ങുന്ന ഉത്തരവിൽ ഉണ്ടാകില്ല. പരിസ്ഥിതിക്ക് ഇണങ്ങാത്ത രീതിയിലെ വൻകിട നിർമാണങ്ങളെ നിയന്ത്രിക്കണമെന്ന നയപരമായ ഉദ്ദേശ്യമാണ് സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, മുഹമ്മദ് റഫീഖ് അല്‍ഖൗസരി, സി.കെ. മോഹനൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോര്‍ജ് വട്ടപ്പാറ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
Loading...