Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാമക്കൽമേട് റോഡിലെ...

രാമക്കൽമേട് റോഡിലെ വെള്ളക്കെട്ടിൽ വാഴനട്ട് പ്രതിഷേധിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: തൂക്കുപാലം-. തൂക്കുപാലത്തുനിന്ന് വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് നാളുകളായിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്ത പൊതുമരാമത്ത് വകുപ്പിൻെറ നിസ്സംഗതയിൽ പ്രതിഷേധിച്ചാണ് കരുണാപുരം പഞ്ചായത്ത്് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് റോഡിൽ മണ്ണിടിഞ്ഞുവീണ് റോഡ് സഞ്ചാരയോഗ്യമല്ലാതായിരുന്നു. ഓടനിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരും വളരെ ക്ലേശിച്ചാണ് ഈ കുഴിയിൽ ഇറങ്ങി കയറി യാത്ര ചെയ്യുന്നത്. കുഴിയിൽ വാഴനട്ട ശേഷം പ്രതിഷേധക്കാർ റോഡരികിലൂടെ വെള്ളം വെട്ടിമാറ്റി വെള്ളക്കെട്ട് നീക്കം ചെയ്തു. കോമ്പമുക്ക് കമ്പംമെട്ട് റോഡിൻെറ സ്ഥിതിയും മറിച്ചല്ല. ഇടത്തറമുക്കിൽ റോഡിലെ ടാറിങ് ഇളകി മൺറോഡായിട്ടും അധികൃതർക്ക് കുലുക്കമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story