Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബോഡിമെട്ട് അപകടം:...

ബോഡിമെട്ട് അപകടം: നൂറിലധികം വാഹനങ്ങൾക്കെതിരെ കേസ്

text_fields
bookmark_border
കുമളി: തോട്ടംതൊഴിലാളികളുമായി തേനിയിലേക്ക് പോയ വാഹനം ബോഡിമെട്ട് ചുരത്തിൽ മറിഞ്ഞ് നാലുപേർ മരിച്ചതോടെ തമിഴ്നാട ് പൊലീസ് നടപടികളുമായി രംഗത്തിറങ്ങി. അപകടത്തിൻെറ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മാത്രം നൂറിലധികം വാഹനങ്ങൾക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയാണ് തൊഴിലാളികളുമായി പോയ വാഹനം 100 അടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞ് ബോഡിനായ്ക്കന്നൂർ സ്വദേശികൾ മരിക്കുകയും ജീപ്പിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്ക് മുഴുവൻ പരിക്കേൽക്കുകയും ചെയ്തത്. അപകടം നടന്ന വാഹനത്തിൽ ഡ്രൈവർ ഉൾെപ്പടെ 22 പേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ചത്തെ പരിശോധനയിൽ തൊഴിലാളികളെ കുത്തിനിറക്കുന്നതും അമിതവേഗത്തിനും പുറമെ മിക്ക വാഹനങ്ങൾക്കും ശരിയായ രേഖകളിെല്ലന്നും കണ്ടെത്തി. ഒമ്പതുപേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിൽ 17-20 പേരെയാണ് കയറ്റിയിരുന്നത്. ഇങ്ങനെ പിടികൂടിയ വാഹനങ്ങളിൽനിന്ന് കൂടുതലായി ഉണ്ടായിരുന്ന തൊഴിലാളികളെ മുഴുവൻ ഇറക്കിവിട്ട ശേഷമാണ് യാത്ര അനുവദിച്ചത്. തേനി എസ്.പിയുടെ നിർദേശ പ്രകാരം അതിർത്തിയിലെ കമ്പംമെട്ട്, ബോഡിമെട്ട്, ലോവർ ക്യാമ്പ് പാതകളിലായിരുന്നു പൊലീസ് പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story