Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീരുമേട്ടിൽ യു.ഡി.എഫ്​ ...

പീരുമേട്ടിൽ യു.ഡി.എഫ്​ പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥി പഞ്ചായത്ത്​ പ്രസിഡൻറ്​

text_fields
bookmark_border
പീരുമേട്‌: സംസ്ഥാനത്ത് ആദ്യമായി പീരുമേട് ഗ്രാമപഞ്ചായത്തിൽ എ.ഐ.എ.ഡി.എം.കെയിലെ എസ്. പ്രവീണ പ്രസിഡൻറ്. സി.പി.എമ്മില െ രജനി വിനോദിനെ ഏഴിനെതിരെ എട്ടു വോട്ടിനാണ് പ്രവീണ പരാജയപ്പെടുത്തിയത്. പട്ടികജാതി വനിത സംവരണമായ പ്രസിഡൻറ് പദവിയിൽ മത്സരിക്കാൻ യു.ഡി.എഫിൽ അംഗങ്ങൾ ഇല്ലാതിരുന്നതിനാൽ എ.ഐ.എ.ഡി.എം.കെ അംഗത്തിന് ഡി.സി.സി നിർദേശപ്രകാരം പ്രസിഡൻറ് സ്ഥാനം നൽകുകയായിരുന്നു. യു.ഡി.എഫ് ഭരിച്ചിരുന്ന സമിതിയിൽനിന്ന് കോൺഗ്രസ് അംഗമായ പ്രസിഡൻറ് ടി.എസ്. സുലേഖ, വൈസ് പ്രസിഡൻറ് രാജു വടുതല എന്നിവർ കൂറുമാറി സി.പി.എമ്മിൽ എത്തിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് യു.ഡി.എഫിന് ഭരണം നഷ്ടമായ പഞ്ചായത്താണ് പീരുമേട്. പദവി നിലനിർത്തി ഇരുവരും എൽ.ഡി.എഫ് ഭരണസമിതിയുടെ ഭാഗമായി. 2019 ജനുവരിയിൽ ഇരുവരെയും അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടതോടെയാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് ഏഴ് വീതമായി അംഗബലം. യു.ഡി.എഫിനെ പിന്തുണക്കുന്ന എ.ഐ.എ.ഡി.എം.കെക്ക് ഒന്നും. ഫെബ്രുവരിയിൽ നടന്ന വൈസ് പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒ.ജെ. അലക്സ് വിജയിച്ചതിനു പിന്നാലെയാണ് ബുധനാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് വിജയം കരസ്ഥമാക്കാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story