Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദേശ മദ്യവില്‍പന: പണം ...

വിദേശ മദ്യവില്‍പന: പണം നല്‍കാത്തതിന്​ യുവാവിനെ മര്‍ദിച്ചു

text_fields
bookmark_border
മറയൂർ: ഡ്രൈ ഡേയില്‍ നല്‍കിയ മദ്യത്തിൻെറ പണം നല്‍കാത്തതിനു യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ചു. മറയൂര്‍ പള്ളനാ ട് വാലാനിക്കല്‍ വീട്ടില്‍ ലിബിനാണ് (31) പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പള്ളനാട് വെയ്റ്റിങ് ഷെഡിനു സമീപമാണ് സംഭവം. മദ്യശാലകൾ അവധിയായിരുന്ന ദിവസം ലിബിന്‍ സുഹൃത്തിൻെറ പക്കല്‍നിന്ന് വിദേശമദ്യം വാങ്ങിയെങ്കിലും അന്ന് പണം നല്‍കിയില്ല. ചൊവ്വാഴ്ച പണം ചോദിച്ചെത്തിയപ്പോള്‍ തൻെറ കൈയില്‍ പണമില്ലെന്ന് പറഞ്ഞതോടെ മര്‍ദിക്കുകയും കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് ലിബിന്‍ പറയുന്നു. പരിക്കേറ്റ ലിബിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറയൂർ പൊലീസ് കേസെടുത്തു. വേറിട്ട രീതിയിൽ അധ്യാപക ദിനാഘോഷം തൊടുപുഴ: സമഗ്രശിക്ഷ ഇടുക്കി ബി.ആർ.സി തൊടുപുഴയിലെ അധ്യാപകർ വ്യത്യസ്തമായ രീതിയിലാണ് അധ്യാപകദിനം ആഘോഷിച്ചത്. വിദ്യാലയ അനുഭവം ലഭിക്കാത്ത വീടുകളിൽ കിടപ്പായ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ ഓണക്കിറ്റും പായസക്കിറ്റുമായി സന്ദർശനം നടത്തി. ഇതിനു മുന്നോടിയായി ഓണച്ചങ്ങാതി ഓണവണ്ടിയുടെ ഫ്ലാഗ് ഓഫ് ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ എ. അപ്പുണ്ണി നിർവഹിച്ചു. ബ്ലോക്ക് േപ്രാഗ്രാം ഒാഫിസർ സിബി കുരുവിള, ഡയറ്റ് െലക്ചറർ കെ.എം. ഷാജഹാൻ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം, അധ്യാപകരായ ടി.പി. മനോജ്, മേഴ്സി ജോൺ, റിസോഴ്സ് അധ്യാപകരായ അഗസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം നൽകി. തൊടുപുഴ ബി.ആർ.സിയിലെ കിടപ്പുരോഗികളായ 12 കുട്ടികളുടെ വീടുകളിൽ ഓണനാളുകളിൽ അധ്യാപകർ സന്ദർശനം നടത്തും. ബി.ആർ.സിയിലെ ഓട്ടിസം സൻെററിൽ വരുന്ന എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ശനിയാഴ്ച ഓണസദ്യ ഒരുക്കും. ന്യായവിലയ്ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ 111 ഓണസമൃദ്ധി വിപണന കേന്ദ്രങ്ങള്‍ ഇടുക്കി: ഓണക്കാലത്ത് ന്യായവിലയ്ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഓണസമൃദ്ധി എന്ന പേരില്‍ ജില്ലയില്‍ 111 പച്ചക്കറി വിപണന കേന്ദ്രങ്ങളൊരുക്കി സര്‍ക്കാര്‍. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് 96ഉം വി.എഫ്.പി.സി.കെ എട്ടും ഹോര്‍ട്ടികോര്‍പ് ഏഴും പച്ചക്കറി വില്‍പന കേന്ദ്രങ്ങളാണ് ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ ഒരുക്കുന്നത്. ഓണസമൃദ്ധിയുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച 11ന് വണ്ടിപ്പെരിയാര്‍ ടൗണില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വഹിക്കും. എല്ലാ പഞ്ചായത്തുകളിലും ഒരു സ്റ്റാളെങ്കിലും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ ഏഴുവരെയാണ് പ്രവര്‍ത്തന സമയം. നാടന്‍ പച്ചക്കറികളും വട്ടവട-കാന്തല്ലൂര്‍ മേഖലയിലെ ശീതകാല പച്ചക്കറിയും വിപണി വിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കി സംഭരിച്ച് 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 100 രൂപവിലയുള്ള പച്ചക്കറികിറ്റും ഒരുക്കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഒാഫിസര്‍ ബാബു ടി. ജോര്‍ജ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story