പോസ്​റ്റ്​ ഓഫിസിനു​ മുകളിലേക്ക്​ മരം വീണ​ു

05:01 AM
11/08/2019
രാജാക്കാട്: മഴയെത്തുടർന്ന് കുത്തുങ്കൽ-നെടുങ്കണ്ടം റോഡിൽ സ്ലീവാമലക്ക് സമീപം പോസ്റ്റ് ഓഫിസിനു മുകളിലേക്ക് വൻ ഈട്ടിമരം മറിഞ്ഞുവീണു. ശനിയാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. മരം വീണ് പോസ്റ്റ് ഓഫിസ് കെട്ടിടത്തിനു കേടുപാട് സംഭവിച്ചു. ഈ സമയം റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഉടുമ്പൻചോല ഫോറസ്റ്റ് അധികൃതരുടെ അനുമതിയോടെ നാട്ടുകാർ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Loading...
COMMENTS