പൊന്മുടി ഡാമി​െൻറ ഒരു ഷട്ടർ ഉയർത്തി

05:01 AM
11/08/2019
പൊന്മുടി ഡാമിൻെറ ഒരു ഷട്ടർ ഉയർത്തി രാജാക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊന്മുടി ഡാമിൻെറ ഒരു ഷട്ടർ ഉയർത്തി. മൂന്ന് ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടറാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് 30 സൻെറീമീറ്റർ ഉയർത്തിയത്. 707.7 മീറ്ററാണ് അണക്കെട്ടിൻെറ പരമാവധി സംഭരണശേഷി. ജലനിരപ്പ് 706.5 മീറ്റർ എത്തിയപ്പോഴാണ് തുറന്നുവിട്ടത്. മഴ ശക്തമായൽ മറ്റ് ഷട്ടറുകൾ കൂടി ഉയർത്തും. പന്നിയാർകുട്ടി മുതലുള്ള പ്രദേശങ്ങളിൽ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരയിലും താമസിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
Loading...
COMMENTS