Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡി.വൈ.എഫ്.ഐ സംസ്ഥാന...

ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക്​ ചെറുതോണിയിൽ സ്വീകരണം

text_fields
bookmark_border
ചെറുതോണി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് നയിക്കുന്ന ജാഥക്ക് ചെറുതോണിയിൽ വരവേൽപ് നൽകി. വർഗീയത വേണ്ട ജോലി മതിയെന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് നടത്തുന്ന യൂത്ത് സ്ട്രീറ്റിൻെറ പ്രചാരണാർഥമാണ് ജാഥയെത്തിച്ചേർന്നത്. നെടുങ്കണ്ടത്ത് നിന്നെത്തിയ ജാഥയെ ഇടുക്കിയിൽ സ്വീകരിച്ചു. നൂറുകണക്കിന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് ജാഥാ ക്യാപ്ടനെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ജാഥാംഗങ്ങളായ ഷിജു ഖാൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ജിബിൻ ജോസഫ് അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രമേഷ് കൃഷ്ണൻ, ജില്ല പ്രസിഡൻറ് പി.പി. സുമേഷ്, ഇടുക്കി ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story