Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേക്കടിയിൽ...

തേക്കടിയിൽ വനംവകുപ്പിനെതിരെ സമരം: കെ.കെ. ജയചന്ദ്രൻ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
കുമളി: തേക്കടി ആനവാച്ചാലിലെ പാർക്കിങ് പ്രശ്നവുമായി ബന്ധപ്പെട്ട് ഐക്യസമര സമിതി തേക്കടി ചെക്ക്പോസ്റ്റിന് സമീപം ആരംഭിച്ച അനിശ്ചിതകാല റിലേ ഉപവാസ സമരത്തിൻെറ മൂന്നാംദിനം സമരപരിപാടികൾ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ ടാക്സി ജീപ്പുകൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് സമരം ആരംഭിച്ചത്. ഭരണ-പ്രതിപക്ഷ ട്രേഡ് യൂനിയനുകൾ സംയുക്തമായി തുടരുന്ന സമരപരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സമരപ്പന്തലിലെത്തി. മൂന്നാംദിനത്തിൽ നേതാക്കളായ സദാനന്ദൻ, വി. തങ്കപ്പൻ, ടൈറ്റസ് എന്നിവരാണ് ഉപവസിച്ചത്. ബുധനാഴ്ച നടന്ന യോഗത്തിൽ നേതാക്കളായ കെ.ജെ. ദേവസ്യ, ബിജു ദാനിയേൽ, സന്തോഷ് ഉമ്മൻ, നസീർ, വക്കച്ചൻ ആലക്ക പറമ്പിൽ, വിനോദ് ഗോപി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story