Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടച്ചിട്ട സ്​പോർട്സ്​ ...

അടച്ചിട്ട സ്​പോർട്സ്​ ഹോസ്​റ്റൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചിട്ട സ്പോർട്സ് ഹോസ്റ്റൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 10 വർഷമായി സ്പോർട്സ് കൗൺസിലിൻെറ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് പ്രവർത്തിച്ച ഹോസ്റ്റൽ 23 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞമാസം 10നാണ് താൽക്കാലികമായി അടച്ചിട്ടത്. 55 കുട്ടികളാണ് ഇവിടെയുള്ളത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സിക്കുട്ടൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ ഹോസ്റ്റൽ ഇവിടെ തുടർന്ന് പ്രവർത്തിക്കാൻ മതിയായ സൗകര്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നിത്. ജലവിതരണ സൗകര്യം, വൈദ്യുതീകരണം, പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസസൗകര്യം ഒരുക്കൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് പുതിയ ഹോസ്റ്റൽ പ്രവർത്തനം മാറ്റിയത്. ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നൽകുന്നതിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതുസംബന്ധിച്ച് സർക്കാർതലത്തിൽ നടപടി പുരോഗമിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റെജി പനച്ചിക്കൽ പുതിയ കെട്ടിടത്തിൽ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വനം വികസന കോർപറേഷൻ ഡയറക്ടർ പി.എൻ. വിജയൻ, പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം, ശ്രീമന്ദിരം ശശികുമാർ, എൻ.കെ. ഗോപിനാഥൻ, ടി.എം. ജോൺ, കെ.എൻ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് സ്വാഗതവും ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസി. എം. സുകുമാരൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story