Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകസ്​റ്റഡി മരണം:...

കസ്​റ്റഡി മരണം: യൂത്ത്​ കോൺഗ്രസ്​ ക്രൈംബ്രാഞ്ച് ഓഫിസ്​ മാർച്ച്​

text_fields
bookmark_border
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കംനടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ലോക്‌സഭ കമ്മിറ്റി 29ന് തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രസിഡൻറ് ബിജോ മാണി അറിയിച്ചു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ മുൻ ഇടുക്കി എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേെസടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഏതാനും പൊലീസുകാരെ മാത്രം പ്രതിയാക്കി മുൻ എസ്.പി ഉൾെപ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിക്കുന്നത്. മുമ്പ് അഴിമതിക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പദ്ധതി വിഹിതം വെട്ടിക്കുറച്ചു; ജില്ല പഞ്ചായത്ത് സാമ്പത്തിക പ്രതിസന്ധിയിൽ ചെറുതോണി: പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും ബില്ലുകൾ യഥാസമയം മാറിനൽകാതിരിക്കുകയും ചെയ്തതോടെ ജില്ല പഞ്ചായത്ത് സാമ്പത്തിക പ്രതിസന്ധിയിൽ. പ്രളയത്തിൽ തകർന്നടിഞ്ഞ ജില്ലയുടെ വികസനം മുന്നിൽകണ്ട് വിവിധ പദ്ധതികൾക്കായി പ്രത്യേക പാക്കേജിന് സർക്കാർ രൂപംനൽകിയിരുന്നു. ഇതനുസരിച്ച് 5000 കോടി ജില്ലക്ക് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മൂന്നു വർഷംകൊണ്ട് നടപ്പാക്കേണ്ട പാക്കേജാണിത്. ജില്ല പഞ്ചായത്ത് പദ്ധതിരേഖ തയാറാക്കി സർക്കാറിന് സമർപ്പിച്ചതടക്കം കണക്കിലെടുത്താണ് പാക്കേജ് അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ജില്ല പഞ്ചായത്ത് പാക്കേജുമായി ബന്ധപ്പെട്ട് നയരൂപവത്കരണത്തിന് പ്രത്യേക യോഗം ചേർന്നിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പാക്കേജുമായി ബന്ധപ്പെട്ട് ഒരു ഫണ്ടും ജില്ല പഞ്ചായത്തിന് നൽകിയില്ല. കഴിഞ്ഞ മാർച്ച് 31ന് മുമ്പ് സർക്കാറിൻെറ ആയിരം ദിനാഘോഷത്തിൻെറ ഭാഗമായി സ്പെഷൽ ഫണ്ടായി അനുവദിച്ച 25 കോടി പോലും ഇനിയും ലഭ്യമാക്കിയിട്ടില്ല. ഫണ്ട് കിട്ടാതെ വന്നതോടെ ജില്ല പഞ്ചായത്തിൻെറ നിലനിൽപുതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന് പുറമെയാണ് പദ്ധതി വിഹിതം വെട്ടിക്കുറക്കൽ. ത്രിതല പഞ്ചായത്ത് ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനവും അവതാളത്തിലായി. സ്പിൽഓവർ ബാധ്യത വിഹിതമായി ത്രിതല പഞ്ചായത്തുകൾക്ക് അനുവദിക്കാറുള്ള തുക വെട്ടിക്കുറച്ച് ജില്ല പഞ്ചായത്തിന് 30 ശതമാനം മാത്രമാണ് അനുവദിച്ചത്. ഈ ഇനത്തിൽ മാത്രം ജില്ല പഞ്ചായത്തിന് 60 കോടിയാണ് ലഭിക്കേണ്ടത്. എന്നാൽ, അനുവദിച്ചത് 28 കോടി മാത്രം. പദ്ധതി വിഹിതം വെട്ടിക്കുറച്ചതോടെ പഞ്ചായത്തുകളുടെ പ്രവർത്തനവും അവതാളത്തിലാണ്. ബ്ലോക്ക് പഞ്ചായത്ത് അടക്കം 62 തദ്ദേശ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് സ്പിൽഓവർ ബാധ്യതയായി നൽകാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 78 കിലോമീറ്റർ റോഡിൻെറ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. പഞ്ചായത്തുകൾ ഓൺഫണ്ടിലെ തുക വിനിയോഗിച്ച് കുെറ പ്രതിസന്ധി തരണം ചെയ്തെങ്കിലും മിക്ക പഞ്ചായത്തുകളും ദൈനംദിന പ്രവർത്തനങ്ങൾപോലും നടത്താനാവാതെ ബുദ്ധിമുട്ടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story