Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാങ്കുളത്ത്​ പട്ടയ...

മാങ്കുളത്ത്​ പട്ടയ നടപടി മരവിച്ചു; കലക്​ടർക്കടക്കം ലോകായുക്ത നോട്ടീസ്​

text_fields
bookmark_border
മാങ്കുളം: പട്ടയം നൽകുന്നതിലെ കാലതാമസം ഉദ്യോഗസ്ഥ അനാസ്ഥയായിക്കണ്ട് കേസെടുത്ത ലോകായുക്ത ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. സർക്കാർ ഉത്തരവുപ്രകാരം മാങ്കുളം വില്ലേജിൽ പട്ടയം നൽകാൻ തീരുമാനമുണ്ട്. കലക്ടറുടെ ഭൂമി പതിച്ചുനൽകൽ ഉത്തരവ്പ്രകാരം ഭൂവുടമകൾ ട്രഷറിയിൽ പണം അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും 2019 ജനുവരി 22െല മേളയിൽ ഇവർക്ക് പട്ടയം ലഭ്യമാക്കിയില്ല. വർഷങ്ങളായി പട്ടയ ആവശ്യത്തിൽ നടപടിയെടുക്കാതിരുന്നതിനു പുറമെയാണിത്. ഭൂപതിവ് ഉത്തരവിനായി സമർപ്പിച്ച 50 പട്ടയ ഫയലുകളിൽ തീർപ്പുകൽപിച്ച് ദേവികുളം തഹസിൽദാർ പട്ടയം നൽകാത്തത് കണ്ടെത്തിയാണ് കലക്ടർ, ദേവികുളം സബ്കലക്ടർ, ദേവികുളം തഹസിൽദാർ എന്നിവരെ എതിർകക്ഷികളാക്കി ലോകായുക്ത കേസെടുത്തത്. മാങ്കുളം പട്ടയനടപടിയിൽ ഇവരുടെ നിലപാട് ആഗസ്റ്റ് 29ന് ഗവ. പ്ലീഡർ മുഖാന്തരം അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും ലോകായുക്ത ഉത്തരവിട്ടു. മാങ്കുളം വില്ലേജിൽ 2018 ജനുവരി 27ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നടപടിക്രമം പൂർത്തിയായ പട്ടയം ലഭിക്കാൻ അർഹതയുള്ള കേസുകളിൽ ഉടൻ പട്ടയം നൽകണമെന്നും ബാക്കി കേസുകളിൽ നടപടി തീർപ്പാക്കി പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നും കാണിച്ച് കലക്ടർക്ക് ഉത്തരവ് നൽകിയിരുന്നു. ഇതേതുടർന്ന് അടിമാലിയിൽ 2018 ഫെബ്രുവരിയിൽ നടന്ന പട്ടയമേളയിൽ 1980ൽ ഭൂമി പതിച്ചുലഭിച്ച മാങ്കുളത്തെ 35 പേർക്ക് പട്ടയം വിതരണം ചെയ്തു. ഇതിൻറ തുടർനടപടിയെന്നോണമാണ് 2019 ജനുവരിയിൽ വാഗമണ്ണിൽ നടന്ന പട്ടയമേളയിൽ 50 പേർക്ക് പട്ടയം നൽകാൻ ഭൂപതിവ് ഉത്തരവ് കലക്ടർ നൽകിയതും ഇതനുസരിച്ച് ഭൂവുടമകൾ ട്രഷറിയിൽ പട്ടയത്തിനായി പണമടച്ച് താലൂക്കിൽ ചെലാൻ സമർപ്പിച്ചതും. 1980ൽ അനുവദിച്ച ഭൂമി കൈമാറുന്നതിനുള്ള നിയമാനുസൃത കാലാവധിയായ 12 വർഷത്തിനുശേഷം കൈമാറിയ ഭൂമിക്ക് പട്ടയം നൽകുന്നതിന് ഭൂപതിവ് ഉത്തരവിനായി 50 പട്ടയ ഫയലുകൾകൂടി കലക്ടർക്ക് സമർപ്പിച്ചു. ഈ 100 ഫയലുകളും ഒരു ടീം രൂപവത്കരിച്ച് ഫീൽഡ് പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് 2019 ഫെബ്രുവരി എട്ടിന് കലക്ടർ ദേവികുളം സബ്കലക്ടർക്ക് കൈമാറി. ഉത്തരവിറങ്ങി ആറുമാസം കഴിഞ്ഞിട്ടും ഈ ഫയലുകളിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയം ചൂണ്ടിക്കാട്ടി മാങ്കുളത്തെ പൊതുപ്രവർത്തകനായ പ്രവീൺ ജോസ് നാലുന്നടിയിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സിറിയക് ജോസഫ്, എ.കെ. ബഷീർ എന്നിവരടങ്ങിയ െബഞ്ച് കേസെടുത്ത് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയം: സർക്കാറിന് അവഗണനയെന്ന് കേരള കോൺഗ്രസ് ചെറുതോണി: പ്രളയദുരന്തം കഴിഞ്ഞ് ഒരുവർഷമായിട്ടും ഏറ്റവും വലിയ നാശനഷ്ടം നേരിട്ട ഇടുക്കി നിയോജക മണ്ഡലത്തിലെ ജനങ്ങളോടുള്ള അധികാരികളുടെ അവഗണനയും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ വീഴ്ചയും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. പ്രളയാന്തര പ്രവർത്തനങ്ങളിൽ ഇടുക്കിയോട് അവഗണനയാണ്. ഇടതു സർക്കാറും അധികാരികളും വാഗ്ദാനങ്ങൾ നടത്തുന്നതല്ലാതെ വികസന പ്രവർത്തനങ്ങൾ നടത്തുന്നിെല്ലന്ന് ജില്ല പ്രസിഡൻറ് ആരോപിച്ചു. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തിയ ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻറ് ഷാജി കാഞ്ഞമലയെ തൽസ്ഥാനത്തുനിന്ന് നീക്കി പുതിയ നിയോജക മണ്ഡലം പ്രസിഡൻറായി രാജു തോമസിനെ തെരഞ്ഞെടുത്തതായി അദ്ദേഹം അറിയിച്ചു. ജില്ല സെക്രട്ടറി ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. രാജു തോമസ്, തോമസ് പെരുമന, അഡ്വ. ജോസഫ് ജോൺ, ഫിലിപ്പ് മലയാറ്റ്, സിനു വാലുമമ്മൽ, അഡ്വ. എബി തോമസ്, ജോയി കുടക്കച്ചിറ, ഷൈനി സജി, എബിൻ വാട്ടപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story