Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറിലെ ഗതാഗത...

മൂന്നാറിലെ ഗതാഗത പ്ര​ശ്​നങ്ങൾ പരിഹരിക്കാൻ വികസന സമിതി യോഗത്തിൽ നിർദേശം * പാർക്കിങ്​, കാട്ടാന ശല്യം എന്നിവയിലും നടപടിക്ക്​ നിർദേശം

text_fields
bookmark_border
മൂന്നാർ: മൂന്നാറിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് വികസന സമിതി യോഗത്തിൽ കര്‍ശന നിർദേശം. ദേവ ികുളം എം.എൽ.എ എസ്. രാജേന്ദ്രൻ, കലക്ടർ എച്ച്. ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന യോഗത്തിലാണ് നിർദേശം നൽകിയത്. മൂന്നാറിലെ തകർന്ന റോഡുകൾ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ണമായി ഗതാഗതയോഗ്യമാക്കാൻ ദേശീയപാത അധികൃതരെയും പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തി. മാട്ടുപ്പെട്ടി റോഡിലെ കെ.എഫ്.ഡി.സിയുടെ ഫ്ലവർ ഗാർഡൻ സന്ദർശിക്കാൻ എത്തുന്നവർ ഇനി സമീപത്തെ കണ്ണൻ ദേവൻ കമ്പനിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിൽനിന്നുള്ള പാസുമായി എത്തണം. റോഡിന് സമീപത്തെ പാര്‍ക്കിങ് ഒഴിവാക്കാനാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മൂന്നാറിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അടിയന്തരമായി കൂടുതൽ പാര്‍ക്കിങ് സംവിധാനങ്ങൾ ആവശ്യമാണ്. ജില്ല ടൂറിസം വകുപ്പും കെ.എഫ്.ഡി.സിയും സംയുക്തമായി ഇതിന് ഭൂമി കണ്ടെത്തണം. നിലവിൽ മൂന്നാർ ഡിവൈ.എസ്.പി ഓഫിസിന് സമീപത്തും സൈലൻറ്വാലി റോഡിലും രണ്ട് ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭൂമികളിൽ വാഹനം പാർക്ക് ചെയ്യാൻ പദ്ധതികൾ ആവിഷ്‌കരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. രാജമല അഞ്ചാംമൈലിന് സമീപത്തെ പാര്‍ക്കിങ്ങിന് കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹകരണത്തോടെ ഭൂമി കണ്ടെത്തി സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനായി ഡി.എഫ്.ഒ നരേന്ദ്രബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, ദേവികുളം സബ് കലക്ടർ രേണുരാജ് എന്നിവരെ ചുമതലപ്പെടുത്തി. തിരക്ക് വർധിക്കുന്ന സമയങ്ങളില്‍ മൂന്നാര്‍ പോസ്‌റ്റ് ഓഫിസില്‍ രാജമലക്കായി താൽക്കാലിക കൗണ്ടര്‍ ആരംഭിക്കും. ജനവാസ മേഖലകളില്‍ കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് തടയാൻ വനങ്ങളിൽ വെള്ളം കെട്ടിനിര്‍ത്തും. മൂന്നാറിൽ ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കാൻ പുതിയപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഭാഗം കലക്ടർ സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story