Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമേഴ്‌സി ഹോം...

മേഴ്‌സി ഹോം അന്തേവാസികള്‍ക്ക് സമ്മാനങ്ങളുമായി ദേവിയാർകോളനി സ്‌കൂൾ വിദ്യാർഥികൾ

text_fields
bookmark_border
അടിമാലി: ലിറ്റില്‍ ഫ്ലവർ മേഴ്‌സി ഹോം അന്തേവാസികള്‍ക്ക് സമ്മാനവുമായി അടിമാലി ദേവിയാര്‍കോളനി വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളെത്തി‍. കുട്ടികള്‍ അടിമാലിയിലെയും ഇരുമ്പുപാലത്തെയും വിവിധ വ്യാപാരശാലകളില്‍ നിന്നും കുടുംബങ്ങളില്‍നിന്നും ശേഖരിച്ച വസ്ത്രങ്ങളും പാദരക്ഷകളും മേഴ്‌സി ഹോം അധികൃതര്‍ക്ക് കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.എം. അനില്‍, അധ്യാപകരായ പി.എസ്. ജെയ്‌മോന്‍, ജിന്‍സ് പൗലോസ്, കെ.ഒ. ഷിജു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. എൻ.എസ്.എസ് വളൻറിയര്‍മാരായ ഫാത്തിമ ഹുസൈന്‍, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മേഴ്‌സി ഹോം ഡയറക്ടര്‍ മാത്യു മാനുവല്‍ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story