Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജാക്കാട്​ കെയർ ഹോം...

രാജാക്കാട്​ കെയർ ഹോം പദ്ധതിയിൽ ആറു​ കുടുംബത്തിന്​​ വീടൊരുങ്ങി

text_fields
bookmark_border
രാജാക്കാട്: സര്‍ക്കാറിൻെറ കെയര്‍ ഹോം പദ്ധതിയില്‍ രാജാക്കാട് സഹകരണ ബാങ്ക് നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീ കരിച്ച ആറു വീടുകളുടെ താക്കോല്‍ദാനം മന്ത്രി എം.എം. മണി നിര്‍വഹിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിൻെറ ഭാഗമായാണ് സഹകരണ വകുപ്പിൻെറ നേതൃത്വത്തില്‍ ബാങ്കുകള്‍ വഴി വീട് നിര്‍മിച്ചു നല്‍കുന്ന കെയര്‍ ഹോം പദ്ധതി നടപ്പാക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട രാജാക്കാട് പഞ്ചായത്തിലെ രാമചന്ദ്രന്‍ മംഗലത്ത്, മേരി മാത്യു ഈറ്റക്കാട്ട്, തോമസ് പുരയിടത്തില്‍, വിജയമ്മ സിബി പുത്തന്‍പുരക്കൽ, ജോണ്‍സി നെച്ചിക്കാട്ട്, അനീഷ് പുല്‍പ്പറമ്പില്‍ എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. ബാങ്ക് പ്രസിഡൻറ് വി.എ. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.കെ. തങ്കപ്പന്‍, പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story