Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാട്ടർ ടാങ്കുകൾ...

വാട്ടർ ടാങ്കുകൾ വൃത്തിയാക്കുന്നില്ല; ജില്ല ആസ്​ഥാനത്ത് വിതരണം ​ചെയ്യുന്ന ജലം മലിനം

text_fields
bookmark_border
ചെറുതോണി: ജില്ല ആസ്ഥാനത്ത് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ജലം മലിനമെന്ന് ആക്ഷേപം. വാട് ടർ ടാങ്കുകൾ യഥാസമയം വൃത്തിയാക്കാത്തതാണ് പ്രശ്നത്തിനു കാരണം. മൂന്ന് മാസം കൂടുമ്പോൾ വാട്ടർ ടാങ്കുകൾ വൃത്തിയാക്കിയതായും കാട് വെട്ടിത്തെളിച്ചതായും രേഖകൾ ഉണ്ടാക്കി തുക വെട്ടിച്ചെടുക്കുന്നതായി ആക്ഷേപമുണ്ട്. ജില്ല ആസ്ഥാനത്തും കലക്ടറേറ്റിലും ചെറുതോണിയിലും നിത്യേന ഉപയോഗിക്കുന്നത് വെള്ളാപ്പാറയിൽനിന്ന് പമ്പ് ചെയ്യുന്ന ജലമാണ്. ഇടുക്കി അണക്കെട്ടിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം രണ്ട് വാട്ടർ ടാങ്കുകളിൽ നിറച്ചശേഷം ശുദ്ധീകരിച്ചാണ് വിതരണം നടത്തുന്നത്. കൃത്യസമയത്ത് വൃത്തിയാക്കാത്തതിനാൽ ടാങ്കിൽ ചളിയും പായലും മറ്റ് മാലിന്യവും അടിഞ്ഞുകിടക്കുകയാണ്. മാസങ്ങളായി ഇത് ശുദ്ധീകരിക്കുന്നതിനോ പരിസരം വൃത്തിയാക്കുന്നതിനോ ജലവിതരണ അതോറിറ്റി ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ടാങ്ക് മൂടാതെ കിടക്കുന്നതും വെള്ളം മലിനമാകാൻ കാരണമാകുന്നുണ്ട്. കെ.എസ്.ഇ.ബി കോളനി, പൈനാവിലെ വിവിധ സർക്കാർ കാര്യാലയങ്ങൾ, വാഴത്തോപ്പ്, ചെറുതോണി, ഇടുക്കി, വെള്ളക്കയം, താന്നിക്കണ്ടം, പള്ളിത്താഴം, പാറേമാവ്, വെള്ളാപ്പാറ, ഇടുക്കി മെഡിക്കൽ കോളജ്, ജില്ല ആയുർവേദ ആശുപത്രി തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്കാണ് വെള്ളാപ്പാറക്ക് സമീപമുള്ള ഈ വാട്ടർ ടാങ്കിൽനിന്ന് നിത്യവും കുടിവെള്ളം വിതരണം ചെയ്യുന്നത്. വെള്ളാപ്പാറ സർക്കാർ അതിഥി മന്ദിരത്തിനോട് ചേർന്നുള്ള വാട്ടർ ടാങ്കുകൾ പൂർണമായി വെള്ളം വറ്റിച്ച് മാലിന്യമുക്തമാക്കി ജല വിതരണം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story