Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി.എം നേതൃത്വത്തിൽ...

സി.പി.എം നേതൃത്വത്തിൽ മാർച്ചും ധർണയും

text_fields
bookmark_border
ചെറുതോണി: ജനങ്ങൾക്ക് ലഭിക്കേണ്ട പണം കൊള്ളയടിച്ച യു.ഡി.എഫ് പ്രതിനിധികൾക്ക് ശിക്ഷ ഉറപ്പാക്കും വരെ സി.പി.എം പ്രക്ഷോഭരംഗത്ത് ഉണ്ടാകുമെന്ന് ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. തടിയമ്പാട് സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ് അധ്യക്ഷത വഹിച്ചു. കെ.ജി. സത്യൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ ജില്ല കമ്മിറ്റി അംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ജെ. ജോൺ, ജോർജ് പോൾ, പ്രഭ തങ്കച്ചൻ, എം.വി. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജലജ ഷാജി, സുരേന്ദ്രൻ, സുനിത സജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story