Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടികൾക്കായി...

കുട്ടികൾക്കായി പച്ചവെള്ളവും പച്ചമഷിയും

text_fields
bookmark_border
കുമളി: പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി പെരിയാർ ടൈഗർ റിസർവിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പച്ചവെള്ളവും പച്ചമ ഷിയും പരിപാടി ശ്രദ്ധയമായി. കുട്ടികൾക്ക് പരിസ്ഥിതി സൗഹൃദ വാട്ടർബോട്ടിലും (സ്റ്റീൽ വാട്ടർ ബോട്ടിൽ) മഷിപ്പേനയും മഷിയും വിതരണം ചെയ്തു. കുട്ടികൾ ഉപയോഗിച്ചു വന്ന പ്ലാസ്റ്റിക് ബാൾപേനകൾ വാങ്ങിച്ച ശേഷമാണ് മഷിപ്പേന നൽകിയത്. പ്ലാസ്റ്റിക് വർജനത്തിൻെറ ആവശ്യകതയും പരിസ്ഥിതി സംരക്ഷണവും വ്യക്തമാക്കുന്ന ലഘുചിത്രം പ്രദർശിപ്പിച്ചു. വനം വന്യജീവി വകുപ്പിന് കീഴിലുള്ള ഇക്കോ ഡെവലപ്മൻെറ് കമ്മിറ്റികളിലെ കുട്ടികളാണ് പങ്കെടുത്തത്. തേക്കടി വനശ്രീയിൽ നടന്ന പരിപാടി കുമളി പഞ്ചായത്ത് പ്രസിഡൻറ് ഷീബ സുരേഷ് ഉദ്ഘാടനം ചെയ്തു. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ അധ്യക്ഷത വഹിച്ചു. അസി. ഫീൽഡ് ഡയറക്ടർ പി.കെ. വിപിൻദാസ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി. കൃഷ്ണദാസ്, കെ.എം. ജോസ് തുടങ്ങിയവർ സംസാരിച്ചു. വാഗമൺ മൊട്ടക്കുന്നിൽ പരിസ്ഥിതി ദിനാചരണം വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ മൊട്ടക്കുന്നിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ച് വിനോദസഞ്ചാര വകുപ്പ്. വാഗമൺ ടൂറിസം ഇൻഫർമേഷൻ സൻെററിനു സമീപം മുളംതൈ നട്ട് അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻെറയും ടൂറിസം വകുപ്പിന് കീഴിലുള്ള ഡെസ്റ്റിനേഷൻ മാനേജ്മൻെറ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഏലപ്പാറ പഞ്ചായത്ത് അംഗം ഷാജി കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമീഷൻ അംഗം നിഷാൽ വി. ചന്ദ്രൻ പരിസ്ഥിതിദിന സന്ദേശം നൽകി. ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ സ്വാഗതം പറഞ്ഞു. ഡി.എം.സി അംഗങ്ങളായ സി. ഗണേശൻ, ആർ. രവികുമാർ, എൻ.എം. കുശൻ, എം.ജി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കുടയത്തൂർ പഞ്ചായത്തിൽ പച്ചത്തുരുത്തിന് തുടക്കം തൊടുപുഴ: ഹരിതകേരളം മിഷൻെറ ആദ്യ പച്ചത്തുരുത്തിൻെറ ഉദ്ഘാടനം കുടയത്തൂർ പഞ്ചായത്തിലെ കയ്പ ജങ്ഷനിൽ എം.വി.ഐ.പി വിട്ടുനൽകിയ സ്ഥലത്ത് തൈ നട്ട് പഞ്ചായത്ത് പ്രസിഡൻറ് പുഷ്പ വിജയൻ നിർവഹിച്ചു. വാർഡ് മെംബർ പി.കെ. ശശി അധ്യക്ഷത വഹിച്ചു. ഹരിതകേരളം ജില്ല കോഒാഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. മുരളീധരൻ, ബ്ലോക്ക് മെംബർ സുജ, എം.വി.ഐ.പി അസി. എൻജിനീയർ സിബി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story