ഹജ്ജ്​ പഠന ക്ലാസ്​ ഇന്ന്​

05:01 AM
18/05/2019
തൊടുപുഴ: കാരിക്കോട് നൈനാർ പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ഹജ്ജ് പഠനക്ലാസ് എല്ലാ ശനിയാഴ്ചകളിലും രാവിലെ 10മുതൽ 12വരെ നടക്കും. നൈനാർ മസ്ജിദ് ഇമാം മുഹമ്മദ് നൗഫൽ മൗലവി അൽ ഖാസിമി നേതൃത്വം നൽകും. സ്ത്രീ പുരുഷഭേദമന്യേ ഹജ്ജ് പഠന ക്ലാസിൽ പെങ്കടുക്കാം. ഹജ്ജിനു പുറപ്പെടുന്നതുവരെ ശനിയാഴ്ചകളിലെ പഠന ക്ലാസ് തുടരും. ആർപ്പാമറ്റത്ത് മജ്ലിസുന്നൂർ ആത്മീയസംഗമം ഇടവെട്ടി: ആർപ്പാമറ്റം ജലാലിയ നഗറിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ മജ്ലിസുന്നൂർ ആത്മീയസംഗമവും സ്വലാത്ത് ഹൽഖയും സംഘടിപ്പിക്കും. അഷ്റഫ് മന്നാനി ഉദ്ബോധന പ്രസംഗം നടത്തും. അബ്ദുൽ കരീം അൻവരി നേതൃത്വം നൽകും. കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക് പീരുമേട്: ദേശീയപാത 183ൽ പാമ്പനാറിനു സമീപം കല്ലാർകവലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. പഴയ പാമ്പനാർ ശ്രീകൃഷ്ണഭവനിൽ അജിത്തിനെ (21) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഭാഗത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
Loading...
COMMENTS