വണ്ണപ്പുറം ഗവ. ടെക്​നിക്കൽ ഹൈസ്​കൂളിന്​ മികച്ച വിജയം

05:02 AM
12/05/2019
വണ്ണപ്പുറം: ടി.എച്ച്.എസ്.എസ്.എൽ.സി പരീക്ഷയിൽ . മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ അൽഫാസ് അലി ഹസൻ, അജാസ് റസാഖ്, അബി സന്തോഷ് എന്നീ വിദ്യാർഥികളെ അധ്യാപകർ അഭിനന്ദിച്ചു. അടുത്ത അധ്യയന വർഷത്തേക്ക് പ്രവേശനം ആരംഭിച്ചു. ഏഴാംക്ലാസ് പാസായ കുട്ടികൾക്ക് അപേഷിക്കാവുന്നതാണെന്ന് സ്കൂൾ സൂപ്രണ്ട് അറിയിച്ചു. വേതനം ലഭിക്കുന്നില്ല; റേഷൻ സാധനങ്ങൾ കടമായി നൽകണമെന്ന് വ്യാപാരികൾ തൊടുപുഴ: താലൂക്കിലെ റേഷൻ വ്യാപാരികൾക്ക് ഫെബ്രുവരി മുതൽ മൂന്നുമാസത്തെ വേതനം മുടങ്ങി. ഇതുമൂലം മേയിലെ റേഷൻ സാധനങ്ങൾ എടുക്കുന്നതിന് ചെലാൻ അടക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും റേഷൻ വിതരണം മുടങ്ങാതിരിക്കാൻ റേഷൻ സാധനങ്ങൾ കടകളിൽ കടമായി ഇറക്കിനൽകണമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എസ്.എം. റെജി താലൂക്ക് സപ്ലൈ ഒാഫിസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി: കൂടിക്കാഴ്ച നാളെ തൊടുപുഴ: പട്ടികജാതി വികസന വകുപ്പ് ജില്ല പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതിയിലേക്ക് വിദ്യാർഥികെള െതരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10 മുതൽ ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണമെന്ന് പട്ടികജാതി വികസന വകുപ്പ് ജില്ല ഒാഫിസർ അറിയിച്ചു.
Loading...