Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎൽ.ഡി.എഫ്​...

എൽ.ഡി.എഫ്​ സ്​ഥാനാർഥിയുടെ കോടികളുടെ ധാരാളിത്തം അന്വേഷിക്കണം –യു.ഡി.എഫ്​

text_fields
bookmark_border
തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കോടികളുടെ ധാരാളിത്തമെന്ന് യു.ഡി.എഫ് ജില് ല ചെയർമാൻ എസ്. അശോകനും കൺവീനർ അലക്സ് കോഴിമലയും ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവിശ്വസനീയമായ ധാരാളിത്തത്തിൽ സ്ഥാനാർഥി ജോയ്സ് ജോർജാണ് മുന്നിൽ. കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ആരും കാണിക്കാത്ത ധാരാളിത്തമാണ് ഇടുക്കിയിൽ. പരമാവധി ചെലവഴിക്കാവുന്ന തുകയുടെ പല ഇരട്ടി ചെലവിട്ടാൽ മാത്രമേ ഇത് സാധിക്കൂ. വൻകിട വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളെ തോൽപിക്കുന്ന വമ്പൻ ബോർഡുകളാണ് മണ്ഡലത്തിൻെറ മുക്കിലും മൂലയിലും ഉയർത്തിയിരിക്കുന്നത്. പുറമെയാണ് പലതരത്തിലെ പോസ്റ്ററുകളും ബാനറുകളും. ബോർഡിൻെറ വലുപ്പവും പോസ്റ്ററുകളുടെയും ബാനറുകളുടെയും എണ്ണവുമൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ധാരാളിത്തം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വിനയാകുമെന്നും ഉറപ്പാണ്. ഇതുകൊണ്ടൊന്നും യു.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും നേതാക്കൾ പറഞ്ഞു. പ്രളയം കശക്കിയെറിഞ്ഞ ഇടുക്കിയിലെ ഹതഭാഗ്യരെ സഹായിക്കാൻ കൂട്ടാക്കാത്ത ഇടതു മുന്നണിയുടെ ധാരാളിത്തം ജനം തിരിച്ചറിയണമെന്നും യു.ഡി.എഫ് നേതാക്കൾ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വാടക നൽകാത്തതിൽ പ്രതിഷേധിച്ച് പന്തൽ കെട്ടി പട്ടിണി സമരം നെടുങ്കണ്ടം: മന്ത്രിമാർ പങ്കെടുത്ത ശിലാസ്ഥാപന ചടങ്ങിന് പന്തൽ കെട്ടിയ ഇനത്തിൽ വാടക നൽകാത്തതിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പന്തൽ കെട്ടി പട്ടിണി സമരം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നടന്ന ശിലാസ്ഥാപന ചടങ്ങിന് പന്തൽ നിർമിച്ചവർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹയറിങ് സൻെററുകളുടെ സംഘടനയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് പന്തൽ കെട്ടി പട്ടിണി സമരം നടത്തിയത്. മാർച്ച് രണ്ടിന് ജില്ല ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിനാണ് മുണ്ടിയെരുമ സ്വദേശി രാഹുൽ രമേശ് സ്ഥലത്ത് സ്റ്റേജ്, പന്തൽ, കസേര മുതലായവ ക്രമീകരിച്ചത്. ചടങ്ങിൽ മന്ത്രിമാരായ കെ.കെ. ശൈലജയും എം.എം. മണിയും ഉൾെപ്പടെ പ്രമുഖർ പങ്കെടുത്തിരുന്നു. പന്തൽ നിർമിച്ച ഇനത്തിൽ രാഹുലിന് 17,000 രൂപ ലഭിക്കാനുണ്ട്. പലതവണ ആശുപത്രിയിലും ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. ആശുപത്രി അധികൃതരും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് മോഹനും തമ്മിലെ തർക്കത്തെ തുടർന്നാണ് തുക ലഭിക്കാത്തതെന്ന് ഭാരവാഹികൾ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ആശുപത്രി വികസന സമിതിയാണ് പന്തൽ ക്രമീകരിക്കാൻ ആവശ്യപ്പെട്ടത്. ഒന്നരമാസം പിന്നിട്ടിട്ടും പണം ലഭിക്കാതെയായതോടെ പന്തലുടമ അസോസിയേഷനെ സമീപിക്കുകയായിരുന്നു. ഹയറിങ് സൻെററുകളുടെ സംഘടനയായ ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പണം ലഭിച്ചില്ല. വിഷുദിനത്തിൽ രാവിലെ 10 മുതൽ അഞ്ചുവരെ നെടുങ്കണ്ടം കിഴക്കേക്കവലയിലാണ് പന്തൽകെട്ടി പട്ടിണി സമരം നടത്തിയത്. സമരത്തിൽ ജില്ലയിലെ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. കെ.എൻ. മോഹനൻ, രാഹുൽ രമേശ് എന്നിവർ സംസാരിച്ചു. ഡി.കെ.ടി.എഫ് യോഗം തൊടുപുഴ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻെറ നിയോജക മണ്ഡലം ജനറൽ ബോഡി യോഗം പ്രസിഡൻറ് ടി.വി. മാത്യുവിൻെറ അധ്യക്ഷതയിൽ നടന്നു. ഇടുക്കി പാർലമൻെറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിൻെറ വിജയത്തിനായി പ്രവർത്തകർ സജീവമായി പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു. ഡി.കെ.ടി.എഫ് ജില്ല ജനറൽ സെക്രട്ടറി എ.ഇ. സേവ്യാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സി.പി. ജോയി, ടി.എച്ച്. ഹലീൽ, കെ.ജെ. ജോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story