Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎല്‍.ഡി.എഫ്​ ലീഡ്...

എല്‍.ഡി.എഫ്​ ലീഡ് ചെയ്താല്‍ സ്വര്‍ണമോതിരം -ഇബ്രാഹിംകുട്ടി കല്ലാര്‍

text_fields
bookmark_border
തൊടുപുഴ: ഇടുക്കി പാര്‍ലമൻെറ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഒരിടത്തെങ്കിലും എല്‍.ഡി.എഫ് ലീഡ് ചെയ്താല്‍ സ്വര്‍ണമോതിരം നല്‍കാമെന്ന വാഗ്ദാനവുമായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍. യു.ഡി.എഫിന് ലീഡുണ്ടായാല്‍ തിരികെ പാരിതോഷികം തരാന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റിൻെറ പ്രസ്താവന മലര്‍പൊടിക്കാരൻെറ സ്വപ്നം പോലെയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം നേടി ഡീന്‍ കുര്യാക്കോസ് വിജയിക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായ ജനരോഷം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫ് തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പായതായും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അംഗം എം.കെ. പുരുഷോത്തമനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വോട്ടുയന്ത്രം കമീഷനിങ് ആരംഭിച്ചു തൊടുപുഴ: നിയോജക മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിലേക്കുള്ള വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് നടത്തി. തൊടുപുഴ ന്യൂമാന്‍ കോളജ് ഒാഡിറ്റോറിയത്തിലായിരുന്നു കമീഷനിങ് നടന്നത്. കോളജില്‍ സജ്ജീകരിച്ചിട്ടുള്ള മൂന്ന് സ്റ്റോർ റൂമുകളില്‍ സൂക്ഷിച്ച 208 വോട്ടുയന്ത്രം രാവിലെ എട്ട് മണിയോടെ അസി. റിട്ടേന്നിങ് ഓഫിസര്‍ എം.പി. വിനോദിൻെറ നേതൃത്വത്തില്‍ തുറന്നു. 15 പോയൻറുകളിലായാണ് കമീഷനിങ് നടത്തുന്നത്. ഒരു റൗണ്ടില്‍ 15 മിഷന്‍ കമീഷൻ ചെയ്യാം. 15 റൗണ്ടില്‍ കമീഷനിങ് പൂര്‍ത്തിയാകും. കൂടാതെ നാല് മോക്പോള്‍ ബൂത്തും സജ്ജീകരിച്ചിരുന്നു. കമീഷനിങ്ങിന് റവന്യൂ വകുപ്പിലെ 145 ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇ.സി.ഐ.എല്ലിലെ വിദഗ്ധരായ പത്തോളം സര്‍വിസ് ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്നുണ്ട്. െതരഞ്ഞെടുപ്പ് ഒബ്‌സര്‍വേര്‍ മാന്‍സിങ്ങും ഗരിമഗുപ്തയും കമീഷനിങ് വിലയിരുത്തി. അസി. റിട്ടേണിങ് ഓഫിസര്‍ എം.പി. വിനോദ്, തൊടുപുഴ തഹസില്‍ദാര്‍ വിനോദ്രാജ്, സീനിയര്‍ സൂപ്രണ്ട് വി.ആര്‍. ചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്ഥാനാര്‍ഥികളുടെ ഏജൻറുമാരും സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story