Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ടാംഘട്ട റാൻഡമൈസേഷൻ...

രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

text_fields
bookmark_border
തൊടുപുഴ: ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ടുയന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവയുടെ . കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച ജനറൽ ഒബ്സർവർ ഗരിമഗുപ്ത, പൊലീസ് ഒബ്സർവർ മാൻസിങ്, ജില്ല വരണാധികാരിയായ കലക്ടർ എച്ച്. ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇടുക്കി െഗസ്റ്റ് ഹൗസിലാണ് റാൻഡമൈസേഷൻ നടന്നത്. ഇടുക്കി ലോക്സഭ മണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തുകളിക്കെും വോട്ടുയന്ത്രങ്ങളും വിവിപാറ്റ് സംവിധാനവും തെരഞ്ഞെടുത്തു. വോട്ടുയന്ത്രങ്ങളുടെ നമ്പറുകൾ ഇ.വി.എം മാനേജ്മൻെറ് സിസ്റ്റം എന്ന സോഫ്റ്റ്വെയറിൻെറ സഹായത്തോടെ കൂട്ടിക്കലർത്തി ഓരോ പോളിങ് ബൂത്തിലേക്കും നൽകേണ്ട വോട്ടുയന്ത്രവും വിവിപാറ്റ് സംവിധാനവും നിശ്ചയിക്കുകയാണ് റാൻഡമൈസേഷനിലൂടെ ചെയ്യുന്നത്. എസ്.പി കെ.ബി. വേണുഗോപാൽ, െതരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജോസ് ജോർജ്, ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദ്, സ്ഥാനാർഥി പ്രതിനിധികളായ സി.വി. വർഗീസ്, എം.ഡി. അർജുനൻ, സജി, പി. രാജൻ, സണ്ണി ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു. പ്രചാരണ സാമഗ്രികൾ നീക്കി തൊടുപുഴ: നിയോജകമണ്ഡലത്തിലെ മണക്കാട്, പെരിയാമ്പ്ര, അരീക്കുഴ, ഇടവെട്ടി, മാർത്തോമ, കരിമണ്ണൂർ, ഇളംദേശം എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച 888 പോസ്റ്ററുകൾ, എട്ട് ഫ്ലക്സുകൾ, 18 കൊടികൾ സ്വകാര്യസ്ഥലത്ത് സ്ഥാപിച്ച നാല് ഫ്ലക്സ് ബോർഡുകൾ, 20 പോസ്റ്ററുകൾ എന്നിവ നീക്കി. മുണ്ടക്കയം തെക്കേമല റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ പതിച്ചിരുന്ന പോസ്റ്ററുകൾ, കുമളി അട്ടപ്പള്ളത്ത് മോഡേൺ ഫിഷ്മാർക്കറ്റ് ബിൽഡിങ്ങിൽ പതിച്ചിരുന്ന പോസ്റ്റർ എന്നിവ പീരുമേട് അസംബ്ലി നിയോജക മണ്ഡലത്തിലെ എം.സി.സി ആൻഡ് ആൻറി ഡിഫേസ്മൻെറ് അംഗങ്ങൾ നീക്കി.
Show Full Article
TAGS:LOCAL NEWS 
Next Story