Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേ വന്നു... ഇ.വി.എം...

ദേ വന്നു... ഇ.വി.എം ബാലറ്റ് പേപ്പറും തപാൽ ബാലറ്റ് പേപ്പറും

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എം ബാലറ്റ് പേപ്പറും പോസ്റ്റൽ ബാലറ്റ് പേപ്പറും വിതരണം ചെയ്തു. 33090 ഇ.വി.എം ബാലറ്റ് പേപ്പറുകളും 10,050 തപാൽ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്തത്. മൂവാറ്റുപുഴ മണ്ഡലത്തിൽ 153 പോളിങ് ബൂത്തുകളിലായി 3880 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1100 തപാൽ ബാലറ്റ് പേപ്പറുകളും കോതമംഗലം മണ്ഡലത്തിൽ 157 പോളിങ് ബൂത്തുകളിലായി 3980 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1200 തപാൽ ബാലറ്റ് പേപ്പറുകളുമാണ് വിതരണത്തിന് നൽകിയത്. ദേവികുളം മണ്ഡലത്തിലെ 195 ബൂത്തുകളിലായി 4940 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1500 തപാൽ ബാലറ്റ് പേപ്പറുകളും ഉടുമ്പൻചോലയിലെ 193 പോളിങ് ബൂത്തുകളിലായി 4900 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1750 തപാൽ ബാലറ്റ് പേപ്പറുകളും വിതരണം ചെയ്തു. 208 പോളിങ് ബൂത്തുകൾ ഉള്ള തൊടുപുഴ നിയോജകമണ്ഡലത്തിൽ 208 പോളിങ് ബൂത്തുകളിലായി 5270 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1500 തപാൽ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്യുന്നത്. ഇടുക്കിയിൽ 196 പോളിങ് ബൂത്തുകളിലായി 4970 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1000 തപാൽ ബാലറ്റ് പേപ്പറുകളും പീരുമേട്ടിൽ 203 പോളിങ് ബൂത്തുകളിലായി 5150 ഇ.വി.എം ബാലറ്റ് പേപ്പറുകളും 2000 തപാൽ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story