Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂവാറ്റുപുഴയിൽ റോഡ്​...

മൂവാറ്റുപുഴയിൽ റോഡ്​ ഷോയുമായി ഡീൻ കുര്യാക്കോസ്​

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴയെ ആവേശത്തിലാക്കി യു.ഡി.എഫ് സ്ഥാനാർഥി ഡീന്‍ കുര്യാക്കോസിൻെറ തെരഞ്ഞെടുപ്പ് പര്യടനം. നിയോജക മണ്ഡലത്തിലെ പാലക്കുഴ, ആരക്കുഴ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർഥി വെള്ളിയാഴ്ച രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കിയത്. വാദ്യമേളങ്ങളും പ്ലക്കാര്‍ഡുകളുമായി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി. രാവിലെ പാലക്കുഴ പഞ്ചായത്തിലെ മാറികയിൽനിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പി.ജെ. ജോസഫ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ, കെ.എം. സലിം, കെ.എം. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. ഷാഫി പറമ്പിൽ എം.എൽ.എയും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കുചേർന്നു. തുടർന്നു വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി സ്ഥാനാർഥിയുടെ ജന്മനാടായ പൈങ്ങോട്ടൂർ കുളപ്പുറത്ത് പര്യടനം സമാപിച്ചു. ഡീൻ കുര്യാക്കോസിൻെറ ശനിയാഴ്ചത്തെ പര്യടന പരിപാടികൾ കോതമംഗലം നിയോജകമണ്ഡലത്തിൽ വടാട്ടുപാറയിൽ ആരംഭിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് ഇന്ന് ഇടുക്കിയിൽ തൊടുപുഴ: യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിൻെറ പ്രചാരണാർഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ഇടുക്കിയിൽ വിവിധ യോഗത്തിൽ പങ്കെടുക്കും. തൊടുപുഴയിൽ രാവിലെ 11.30ന് കുന്നം ലക്ഷംവീട് കോളനി, 12ന് പട്ടയകുടി, മൂന്നിന് തോപ്രാംകുടി, 4.30ന് നെടുങ്കണ്ടം, ആറിന് കുമളി എന്നിവിടങ്ങളിൽ പൊതുയോഗത്തിൽ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story