Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടുമ്പന്‍ചോലയിൽ...

ഉടുമ്പന്‍ചോലയിൽ സ്വീകരണം ഏറ്റുവാങ്ങി ജോയ്സ് ജോര്‍ജ്

text_fields
bookmark_border
ഇടുക്കി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോര്‍ജ് വെള്ളിയാഴ്ച ഉടുമ്പന്‍ചോലയിലെ പര്യടനം പൂർത്തിയാക്കി. അഞ്ച് ഘട്ടങ്ങളിലായാണ് പര്യടനം പൂര്‍ത്തിയാക്കിയത്. 7000 സ്ത്രീകള്‍ പങ്കെടുത്ത വനിത പാര്‍ലമെേൻറാെടയായിരുന്നു പ്രചാരണ പരിപാടികള്‍ക്ക് തുടക്കം. മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി എന്നിവിടങ്ങൾക്ക് പിന്നാലെയാണ് ഉടുമ്പന്‍ചോലയും പൂര്‍ത്തിയാക്കുന്നത്. തോട്ടംതൊഴിലാളികളും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന കാരിത്തോട്ടിലായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനത്തി‍ൻെറ തുടക്കം. തുടര്‍ന്ന് രാജാക്കാട് പഞ്ചായത്തിലും രാജകുമാരിയിലും സേനാപതിയിലും പര്യടനം പൂര്‍ത്തിയാക്കി ഇരട്ടയാര്‍ പഞ്ചായത്തില്‍ എത്തി. സമാപന കേന്ദ്രമായ നെടുങ്കണ്ടത്ത് റോഡ് ഷോയിൽ നിരവധി പേർ പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ശിവരാമന്‍, പി.എന്‍ വിജയന്‍, വി.എന്‍. മോഹനന്‍, സി.യു. ജോയി, വി.എ. കുഞ്ഞുമോന്‍, വി.എം. ഗോപിനാഥന്‍, അഡ്വ. ജി. ഗോപകൃഷ്ണന്‍, വി.ആര്‍. സജി, വി.ആര്‍. ശശി, എം.എന്‍. ഹരിക്കുട്ടന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ജോയ്സ് ജോര്‍ജ് ശനിയാഴ്ച തൊടുപുഴയില്‍ പര്യടനം നടത്തും. രാവിലെ ഏഴിന് പുറപ്പുഴയില്‍നിന്നാണ് തുടക്കം. പുറപ്പുഴ, മണക്കാട്, കുമാരമംഗലം, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് ഏഴിന് കുമ്മംകല്ലില്‍ സമാപിക്കും. ഞായറാഴ്ച ദേവികുളം മണ്ഡലത്തിലാണ് പര്യടനം. രാവിലെ ഏഴിന് ബിയല്‍റാമില്‍നിന്ന് ആരംഭിച്ച് ചിന്നക്കനാൽ, ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി വട്ടവടയില്‍ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story