Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജോയ്സ്​ ജോർജ്...

ജോയ്സ്​ ജോർജ് കോതമംഗലത്തെ പര്യടനം പൂർത്തിയാക്കി

text_fields
bookmark_border
ഇടുക്കി: കോതമംഗലം മണ്ഡലത്തിലെ അഞ്ചാംഘട്ട പര്യടനവും എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജ് വ്യാഴാഴ്ച പൂർത്തിയാക്കി. രാവിലെ നീണ്ടപാറയിൽനിന്നായിരുന്നു തുടക്കം. സി.പി.െഎ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്നത്. ചെമ്പൻകുഴി, നേര്യമംഗലം, ഇഞ്ചത്തൊട്ടി, ഉൗന്നുകൽ ഉൾെപ്പടെ കവളങ്ങാട് പഞ്ചായത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും പര്യടനം നടത്തി ഉച്ചക്ക് നെല്ലിമറ്റത്ത് എത്തി. ഉച്ചഭക്ഷണത്തിന് ശേഷം പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിൽ പര്യടനം നടത്തി മുനിസിപ്പാലിറ്റിയിൽ പ്രവേശിച്ചു. മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ മേഖലയിൽ പര്യടനം നടത്തി രാത്രി ഒമ്പതിന് തങ്കളത്ത് സമാപിച്ചു. പുലര്‍ച്ച പാലായില്‍ കെ.എം. മാണിയുടെ വസതിയിലെത്തി അേന്ത്യാപചാരം അര്‍പ്പിച്ച ശേഷം മടങ്ങിയെത്തിയാണ് നേര്യമംഗലത്ത് പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്. എൽ.ഡി.എഫ് നേതാക്കളായ ആൻറണി ജോൺ എം.എൽ.എ, പി.എം. ഇസ്മായിൽ, ആർ. അനിൽകുമാർ, ഇ.കെ. ശിവൻ, പി.എൻ. ബാലകൃഷ്ണൻ, ഷാജി മുഹമ്മദ് തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. വെള്ളിയാഴ്ച ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കും. രാവിലെ ഏഴിന് രാജാക്കാട്ടുനിന്നാണ് തുടക്കം.
Show Full Article
TAGS:LOCAL NEWS 
Next Story