Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുന്നൊരുക്കം...

മുന്നൊരുക്കം അന്തിമഘട്ടത്തിൽ ഇടുക്കി ലോക്സഭ മണ്ഡലത്തിൽ 1305 പോളിങ്​ ബൂത്തുകൾ

text_fields
bookmark_border
തൊടുപുഴ: ലോക്സഭ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കം അവസാനഘട്ടത്തിൽ. വോട്ടുയന്ത്രത്തിൽ സജ്ജീകരിക്കാനും തപാൽ വോട്ടിനുമുൾപ്പെടെയുള്ള ബാലറ്റ് പേപ്പറുകൾ അതത് എ.ആർ.ഒമാർക്ക് കലക്ടറേറ്റിൽനിന്ന് വിതരണം ചെയ്തു. ഇടുക്കി ലോക്സഭ മണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തുകളിലേക്കും നൽകുന്ന വോട്ടുയന്ത്രത്തിൻെറയും വിവിപാറ്റ് സംവിധാനത്തിൻെറയും രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് 16, 17, 18 തീയതികളിൽ നടക്കും. ഇതിനായി ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ 32 എൻജിനീയർമാർ വെള്ളിയാഴ്ച ജില്ലയിലെത്തും. ഇടുക്കി മണ്ഡലത്തിൽ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മുഴുവൻ ഉദ്യാഗസ്ഥർക്കുമുള്ള രണ്ട് ദിവസത്തെ രണ്ടാംഘട്ട പരിശീലനവും വെള്ളിയാഴ്ച സമാപിക്കും. ഇടുക്കി ജില്ലയിലാകെ 4764 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 22ന് രാവിലെ എട്ടുമുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലെയും െതരഞ്ഞെടുത്ത കേന്ദ്രങ്ങൾ വഴി പോളിങ് സാമഗ്രികൾ വിതരണം ചെയ്യും. നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രങ്ങൾ: മൂവാറ്റുപുഴ- നിർമല ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം- എം.എ കോളജ്, തൊടുപുഴ- ന്യൂമാൻ കോളജ്, ദേവികുളം- വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാർ, ഇടുക്കി- എം.ആർ.എസ് പൈനാവ്, ഉടുമ്പൻചോല- സൻെറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ നെടുങ്കണ്ടം, പീരുമേട്- മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുട്ടിക്കാനം. 23ന് വോട്ടെടുപ്പ് പൂർത്തിയായശേഷം പോളിങ് സാമഗ്രികൾ ഇതേ കേന്ദ്രങ്ങളിൽതന്നെ തിരികെ ഏറ്റുവാങ്ങി അന്നുതന്നെ വോട്ടെണ്ണൽ കേന്ദ്രമായ പൈനാവ് എം.ആർ.എസിൽ എത്തിച്ച് ജനറൽ ഒബ്സർവറുടെ സാന്നിധ്യത്തിൽ സ്േട്രാങ് റൂമിൽ െവച്ച് സീൽ ചെയ്യും. ഇടുക്കി ലോക്സഭ മണ്ഡലത്തിൽ 1305 പോളിങ് ബൂത്താണുള്ളത്. ഇതിൽ 60 പ്രശ്നസാധ്യത ബൂത്തും അഞ്ച് നിർണായക ബൂത്തും ആറ് മാതൃക പോളിങ് ബൂത്തുമാണുള്ളത്. ഈ 71 പോളിങ് ബൂത്തുകളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റും ചെയ്യും. പ്രശ്നസാധ്യത ബൂത്തുകളും നിർണായക ബൂത്തുകളും ഉൾപ്പെടുന്ന 65 ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുള്ള മൈേക്രാ ഒബ്സർവർമാർക്കായി 16ന് തൊടുപുഴ ന്യൂമാൻ കോളജിൽ പ്രത്യേക പരിശീലനം നൽകും. മൈേക്രാ ഒബ്സർവർമാർ െതരഞ്ഞെടുപ്പ് ജനറൽ ഒബ്സർവറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. 71 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് തൊടുപുഴ: പ്രശ്നസാധ്യത വിഭാഗത്തിലുള്ള 60 പോളിങ് സ്റ്റേഷനുകളിലും ക്രിട്ടിക്കൽ വിഭാഗത്തിൽവരുന്ന അഞ്ചും മാതൃകയായ ആറ് പോളിങ് ബൂത്തുകളും ഉൾപ്പെടെ 71 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് നടത്തും. വെബ് കാസ്റ്റിങ് ഒരുക്കം അവസാനഘട്ടത്തിലാണ്. അക്ഷയകേന്ദ്രത്തിനാണ് വെബ്കാസ്റ്റിൻെറ ചുമതല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും സുതാര്യമാണെന്ന് സമ്മതിദായകർക്ക് ബോധ്യപ്പെടുത്താനാണ് പ്രശ്നസാധ്യത ബൂത്തുകളിലെ വെബ്കാസ്റ്റിങ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ എച്ച്. ദിനേശൻ അറിയിച്ചു. കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസിൽ രണ്ടും രാജാക്കാട്, മുല്ലക്കാനം സാൻജോ കോളജ്, പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂൾ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മിനി കോൺഫറൻസ് ഹാൾ, മ്ലാമല ഫാത്തിമ ഹൈസ്കൂൾ എന്നിവയാണ് വെബ്കാസ്റ്റ് ചെയ്യുന്ന മാതൃക പോളിങ് സ്റ്റേഷനുകൾ. തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂൾ വെങ്ങല്ലൂർ നോർത്ത്, മറയൂർ ഗവ. എൽ.പി സ്കൂൾ, ഉടുമ്പൻചോല പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ 64ാം ബൂത്ത് തൂക്കുപാലം അംഗൻവാടി കെട്ടിടം, വണ്ടിപ്പെരിയാർ തേങ്ങാക്കൽ പഞ്ചായത്ത് അംഗൻവാടി എന്നിവയാണ് വെബ്കാസ്റ്റ് ചെയ്യുന്ന ക്രിട്ടിക്കൽ ബൂത്തുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story