Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെറുതോണിയിൽ പുതിയ...

ചെറുതോണിയിൽ പുതിയ ബസ്​ ​െടർമിനൽ നിർമാണം തുടങ്ങി

text_fields
bookmark_border
ചെറുതോണി: ഡാം തുറന്നുവിട്ടതിനെ തുടർന്ന് ഒലിച്ചുപോയ ചെറുതോണി ബസ്സ്റ്റാൻഡിനു പകരം പുതിയ ബസ് െടർമിനൽ നിർമാണം ആരംഭിച്ചു. ഇടുക്കി പൊലീസ് സ്റ്റേഷന് സമീപം ജില്ല പഞ്ചായത്ത് നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് െടർമിനൽ നിർമിക്കുന്നത്. ആദ്യഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആകെ ഒരു കോടി പതിനഞ്ചു ലക്ഷം രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. ജില്ല ആസ്ഥാന മേഖലയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ നാട്ടുകാർ വളരെ ദുരിതത്തിലായിരുന്നു. പ്രളയത്തിനുശേഷം വാഹനങ്ങൾ ടൗണിൽ തലങ്ങും വിലങ്ങുമാണ് പാർക്ക് ചെയ്യുന്നത്. യാത്രക്കാർ കടത്തിണ്ണകളിലും നടുറോഡിലും ബസ് കാത്തുനിന്ന് വലയുന്നത് സ്ഥിരം കാഴ്ചയാണ്. ടൗണിൽനിന്നു മാറി വിശാലമായ സ്ഥലത്താണ് പുതിയ സ്റ്റാൻഡ് നിർമിക്കുന്നത്. ഇതോടനുബന്ധിച്ച് 15 ലക്ഷം രൂപ െചലവിൽ വെയ്റ്റിങ് ഷെഡും ടോയ്ലറ്റും നിർമിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story