Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആനമുടി മേഖലയി​െല...

ആനമുടി മേഖലയി​െല കാട്ടുതീ: മനുഷ്യനിർമിതമെന്ന്​ സൂചന; വനം വകുപ്പ്​ പരാതി നൽകി

text_fields
bookmark_border
മൂന്നാർ: ആനമുടി മേഖലയിലെ വട്ടവട പ്രദേശത്ത് പടർന്ന കാട്ടുതീ മനുഷ്യനിർമിതമെന്ന് സൂചന. ഇതേതുടർന്ന് വനം വകുപ്പ് പൊലീസിൽ പരാതി നൽകി. അഞ്ചു ദിവസംകൊണ്ട് കത്തിയമർന്നത് 250 ഹെക്ടർ വനപ്രദേശമാണ്. വെള്ളിയാഴ്ച പുലർച്ചയോടെ വട്ടവട പഴത്തോട്ടത്തിനു സമീപത്ത് പടർന്ന കാട്ടുതീ വ്യാപിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് അണക്കാൻ സാധിച്ചത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ വനപാലകർ എത്തിയെങ്കിലും തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ തീയണക്കാൻ അഗ്നിശമനസേനയുടെ സഹായത്തോടെ കഴിഞ്ഞെങ്കിലും ശക്തമായ കാറ്റ് തിരിച്ചടിയായി. ഇതോടെ പഴത്തോട്ടം, ചിലന്തിയാർ, മമ്മൽ എന്നിവിടങ്ങളിലേക്കും തീ പടർന്നു. മൂന്നാർ ഫയർഫോഴ്സിൻെറ രണ്ട് യൂനിറ്റ് സ്ഥലത്തെത്തിയെങ്കിലും െപെപ്പുകൾ എത്തിക്കാൻ കഴിഞ്ഞില്ല. വനപാലകരുടെ ഒരു സംഘം രണ്ടാം ദിവസം മലയുടെ സമീപങ്ങളിൽ എത്തി കാട്ടുചെടികൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ മേഖല മുഴുവൻ പുകമയമായി. യൂക്കാലിയും പൈൻ മരങ്ങളുമാണ് കാട്ടുതീയിൽ നശിച്ചത്. അതിനിടെ പ്രദേശത്തുണ്ടായിരുന്ന 50ഒാളം കർഷകർ തങ്ങളുടെ ആട്, കോഴി, കന്നുകാലി ഷെഡുകൾ കാട്ടുതീയിൽ കത്തിനശിച്ചെന്ന് ആരോപിച്ച് ദേവികുളം സബ് കലക്ടർ രേണുരാജിന് പരാതി നൽകി. എന്നാൽ, അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. കർഷകരും വനംവകുപ്പും തമ്മിൽ ഭൂമിതർക്കം നിലനിൽക്കുന്ന മേഖലയാണ് പഴത്തോട്ടം. കൃഷിക്ക് അനുയോജ്യമല്ലാത്ത യൂക്കാലി മരങ്ങൾ വെട്ടണമെന്ന് ആവശ്യപ്പെട്ട് കർഷകർ സർക്കാറിനെ സമീപിച്ചതോടെ മരങ്ങൾ വെട്ടിനീക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കാതെ മരങ്ങൾ വെട്ടരുതെന്ന നിർദേശവുമായി ദേവികുളം സബ് കലക്ടർ രേണുരാജും മൂന്നാർ വൈൽഡ്‌ ലൈഫ് വാർഡനും രംഗത്തെത്തി. എന്നാൽ, മാർച്ച് ആദ്യവാരത്തോടെ മരങ്ങൾ വെട്ടുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രാമരാജ് പ്രഖ്യാപിച്ചു. മരം വെട്ടിയാൽ കേസെടുക്കുമെന്ന നിലപാട് വാർഡനും സബ് കലക്ടറും സ്വീകരിച്ചതോടെ ഇവരുടെ കോലങ്ങൾ പ്രസിഡൻറിൻെറ നേതൃത്വത്തിൽ കത്തിച്ചിരുന്നു. കാട്ടുതീ പടരാൻ കാരണമായത് ഉദ്യോഗസ്ഥ നിലപാടിൽ പകയുള്ളവരാണെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. എന്നാൽ, ഫയർ ലൈൻ തീർക്കാൻ വനം വകുപ്പ് തയാറാകാത്തതാണ് തീപടരാൻ ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചു ദിവസമായി പടർന്ന തീ രാത്രിയേടെ അണക്കാൻ സാധിച്ചതായി വനം വകുപ്പ് പറഞ്ഞു. മേഖലയിൽ നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story