Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസർക്കാർ കർഷകരെ...

സർക്കാർ കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു -ഉമ്മൻ ചാണ്ടി

text_fields
bookmark_border
ചെറുതോണി: കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ച സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണ മാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെറുതോണിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസി​െൻറ തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് യു.ഡി.എഫിനെതിരെ ഉന്നയിച്ചത് പട്ടയം, കസ്തൂരിരംഗൻ വിഷയങ്ങളായിരുന്നു. എന്നാൽ, ഏറ്റവുംകൂടുതൽ പട്ടയം നൽകിയത് യു.ഡിഎഫ് സർക്കാറാണ്. 44000 പട്ടയങ്ങൾ നൽകി. കസ്തൂരിരംഗൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാറി​െൻറ കാലത്തുണ്ടായിരുന്നതിൽ കൂടുതൽ ആനുകൂല്യങ്ങളൊന്നും പുതുതായി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ വാഗ്വാദത്തിന് താൻ തയാറാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നവകേരള നിർമാണത്തിന് ലഭിച്ച പണം സർക്കാർ ജനങ്ങൾക്ക് നൽകിയില്ല. പണം പൂഴ്ത്തിെവച്ചിരിക്കുകയാണ്. ഒരാൾക്കുപോലും വീടുെവച്ചു നൽകിയിട്ടില്ല. കേരളത്തിൽ കഴിഞ്ഞ പ്രളയക്കെടുതിയിൽ ഒരുലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെട്ടെങ്കിലും മൊബൈൽ ആപ്പിലൂടെ ഇത് 13000 ആക്കി കുറച്ചെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. ഇടുക്കി മെഡിക്കൽ കോളജി​െൻറ പേരിൽ അവകാശവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത് ലജ്ജാവഹമാണ്. ഇക്കാര്യത്തിൽ ഒരു ബന്ധം പോലുമില്ലാത്ത ആളുകളുടെ പടംെവച്ച ഫ്ലക്സ് ബോർഡുകളാണ് എൽ.ഡി.എഫ് നാടുമുഴുവൻ ഉയർത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ മതേതരത്വത്തിന് ഭീഷണിയാണ്. കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന സർക്കാറാണ് ഭരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ഇടുക്കിയുടെ വികാരമാണ് ഡീൻ കുര്യാക്കോസ്. ചെറുതോണിയിൽ നടന്നത് തെരഞ്ഞെടുപ്പ് കൺെവൻഷൻ അല്ല ഡീൻ കുര്യാക്കോസി​െൻറ വിജയ പ്രഖ്യാപന കൺെവൻഷനാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ അധ്യക്ഷതവഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ് എം.എൽ.എ, ഡീൻ കുര്യാക്കോസ്, ജോസഫ് വാഴക്കൻ, പാലോട് രവി, ജോണി നെല്ലൂർ, റോഷി അഗസ്റ്റ്യൻ, ടി.യു. കുരുവിള, െജയ്സൺ ജോസഫ്, ഇ.എം. ആഗസ്തി, ഇബ്രാഹീംകുട്ടി കല്ലാർ, റോയ് കെ.പൗലോസ്, എ.കെ. മണി, പി.പി. സുലൈമാൻ റാവുത്തർ, ജോയ് തോമസ്, എം.ജെ. ജേക്കബ്, ജി. ബേബി, കെ.എം. ശിവദാസൻ, ഷിബു തെക്കുംപുറം, മാർട്ടിൻ മാണി, സി.പി. മാത്യു, മാത്യു കുഴൽനാടൻ, ജോയി വെട്ടിക്കുഴി, എം.കെ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story