Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രാഫിക് കുരുക്കിൽ...

ട്രാഫിക് കുരുക്കിൽ കുടുങ്ങി അഗ്​നിശമന സേനയും

text_fields
bookmark_border
ചെറുതോണി: ജില്ല ആസ്ഥാന ടൗണായ ചെറുതോണിയിൽ ഗതാഗതക്കുരുക്കിൽ കാട്ടുതീയണക്കാൻ എത്തിയ അഗ്നിശമന സേനയും വലഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാധിരാജാ സ്കൂളിന് സമീപം കാട്ടുതീ പടർന്നുപിടിച്ചപ്പോൾ തീയണക്കാനായി ഇടുക്കിയിൽനിന്ന് വന്ന ഫയർഫോഴ്സിന് സംഭവസ്ഥലത്തേക്ക് എത്താൻ ഗതാഗതക്കുരുക്ക് തടസ്സമായി. പിന്നിലും വാഹനങ്ങൾ വന്ന് നിരന്നതോടെ ടൺ കണക്കിന് വെള്ളവുമായി വന്ന ഫയർഫോഴ്സി​െൻറ വാഹനം പിന്നോട്ടെടുക്കാനും വയ്യാതായി. കാൽ മണിക്കൂറോളം സമയം വേണ്ടിവന്നു റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഫയർഫോഴ്സി​െൻറ വാഹനം പോലും കടത്തിവിടാൻ. തൊടുപുഴ- ചെറുതോണി റോഡിൽ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിട്ടിരുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ചെറുതോണി ടൗണിലെ റോഡിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ വാഹനങ്ങളും കാൽനടക്കാരും കഷ്ടപ്പെടുകയാണ്. കഴിഞ്ഞ പ്രളയത്തിൽ ബസ്സ്റ്റാൻഡും പാലത്തി​െൻറ അപ്രോച്ച് റോഡും തകർന്നതോടെ ചെറുതോണി ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ യാത്രക്കാർക്ക് ബസിൽ കയറുന്നതിനോ കാൽനടക്കോ സാധ്യമല്ലാതായിരിക്കയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാഴത്തോപ്പ് പഞ്ചായത്ത് ആറിനോടുചേർന്ന് താൽക്കാലികമായി നിർമിച്ചിരുന്ന പാർക്കിങ് ഗ്രൗണ്ടും പ്രളയത്തിൽ നശിച്ചിരുന്നു. ഇതോടെ ടൗണിലെത്തുന്ന ആളുകൾക്ക് വാഹനങ്ങൾ പാർക്കുചെയ്യാൻ സ്ഥലമില്ലാതായി. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ റോഡിലൂടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയിലായിരിക്കയാണ്. നിരത്തിൽ തിരക്കേറിയതോടെ കാൽനടക്കാരും നന്നേ ബുദ്ധിമുട്ടുകയാണ്. റോഡി​െൻറ ഒരുവശത്തുമാത്രം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നാലും ഇത്രമാത്രം ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നില്ല. അടിയന്തരമായി അധികൃതർ ഇടപെട്ട് എത്രയുംവേഗം ടൗണിലെ റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വാഹനങ്ങളുടെ പാർക്കിങ് തടയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story