Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടാർ മിക്സിങ്​...

ടാർ മിക്സിങ്​ യൂനിറ്റ്; സമരസമിതിയുമായി ചർച്ച

text_fields
bookmark_border
പീരുമേട്: കുട്ടിക്കാനത്തെ ടാറിങ് മിക്സിങ് പ്ലാൻറ് വിരുദ്ധ സമരസമിതിയുമായി ചർച്ച നടന്നു. ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമരസമിതി ഭാരവാഹികൾ, ദേശീയപാത അധികൃതർ, പ്ലാൻറ് ഉടമ എന്നിവർ പെങ്കടുത്തു. ജനങ്ങൾക്ക് മലിനീകരണം സൃഷ്ടിക്കുന്ന പ്ലാൻറ് വേെണ്ടന്ന് സമരസമിതി ഭാരവാഹികൾ ചർച്ചയിൽ വ്യക്തമാക്കി. പ്ലാൻറിൽനിന്ന് മലിനീകരണം ഉണ്ടാകില്ലെന്നും മാലിന്യം പുറന്തള്ളുകയില്ലെന്ന് ദേശീയപാത അധികൃതരും പ്ലാൻറ് ഉടമയും അറിയിച്ചു. ചർച്ചക്കുശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപവത്കരിച്ചു. സമിതിയുടെ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാനും തീരുമാനമായി. കട്ടപ്പന കുട്ടിക്കാനം പാതക്ക് സമീപം സ്ഥാപിച്ച ട്രയൽ റൺ പ്ലാൻറിൽനിന്ന് പുകയും പൊടിപടലങ്ങളും പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാരെത്തി പ്രവർത്തനം തടയുകയായിരുന്നു. പീരുമേട് സി.ഐ എത്തി സമരസമിതിയുമായി സംസാരിച്ച് പ്രശ്നം ചർച്ചചെയ്യാമെന്ന തീരുമാനത്തിലാണ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ദീപ, ഗ്രാമപഞ്ചായത്ത് അംഗം ബീന ജേക്കബ്, സമരസമിതി കൺവീനർ പി.വി. ജോസഫ്, എസ്.ഐ ആർ. രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്കുശേഷം എം.എൽ.എയടക്കം ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്ലാൻറിൽ സന്ദർശിച്ചു. സമരസമിതി ഭാരവാഹികൾ വിട്ടുനിന്നു. വടംവലി മത്സരം പടി കോടിക്കുളം: വെള്ളംചിറയിൽ മൂന്നാമത് അഖില കേരള വടംവലി മത്സരം ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. ഉദയ സെവൻസും ഇടുക്കി വടംവലി കുടുംബവും ചേർന്ന് നിസാർ ഇടവെട്ടിയുടെ ചികിത്സ ധനശേഖരണാർഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്ന് മുതൽ നാലുവരെ സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 12000, 10000, 8000, 6000 എന്നിങ്ങനെ കാഷ് പ്രൈസും എവർറോളിങ് ട്രേഫിയും നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ആൻറണി ഉദ്ഘാടനം ചെയ്യും. ൈവസ് പ്രസിഡൻറ് ജോസ് മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ പഞ്ചായത്ത് അംഗം അൻഷാദ് കുറ്റ്യാനി അധ്യക്ഷതവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story