Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിരവധി കുടുംബങ്ങൾ...

നിരവധി കുടുംബങ്ങൾ ജപ്​തിഭീഷണിയിൽ-

text_fields
bookmark_border
എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂനിയൻ സംരക്ഷണ സമിതി തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂനിയനിൽ നടന്ന സാമ്പത്തിക തട്ടിപ്പ് മൂലം നിരവധി കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂനിയൻ സംരക്ഷണ സമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. മുന്‍ പ്രസിഡൻറ് എസ്. പ്രവീൺ, സെക്രട്ടറി പി.എസ്. സിനിമോന്‍ എന്നിവരുടെ കാലഘട്ടത്തിലാണ് തട്ടിപ്പും ക്രമക്കേടും നടന്നത്. യൂനിയന് കീഴിലുള്ള ആയിരത്തോളം കുടുംബയൂനിറ്റുകളില്‍ ജെ.എൽ.ജിയില്‍നിന്നെടുത്ത ലോണ്‍ യൂനിയനിൽ അടച്ചത് ബാങ്കില്‍ അടക്കാതെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് ഇവർ ആരോപിച്ചു. പൊലീസി​െൻറ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. കേസ് ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാനായിരുന്നു നീക്കം. യൂനിയൻ സംരക്ഷണ സമിതി ഹരജി സമര്‍പ്പിച്ചതി​െൻറ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരിക്കുകയാണെന്നും യൂനിയൻ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികളായ പി. വിജയനൻ, കെ.എന്‍. രാജേഷ്, കെ.കെ. മനോജ്, ഇ.എൻ. ബാബു എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പോളിങ് ബൂത്തുകളിലും ഇന്നും നാളെയും വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് തൊടുപുഴ: വോട്ടർപട്ടിക പരിശോധിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും പുതുതായി പേരുചേര്‍ക്കുന്നതിനും ജില്ലയിലെ 995 പോളിങ് ബൂത്തുകളിലും മാര്‍ച്ച് രണ്ട്, മൂന്ന് (ശനിയും ഞായറും) തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രത്യേക ക്യാമ്പ് നടത്തും. സ്‌പെഷൽ ക്യാമ്പ് എല്ലാ സമ്മതിദായകരും ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോക്ക് പുറമെ ഹാജരാക്കേണ്ട രേഖകളുടെ പകര്‍പ്പുകൾ: വയസ്സ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂള്‍ മാര്‍ക്ക് ഷീറ്റ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നും നിയോജകമണ്ഡലത്തിലെ താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക്/കിസാൻ/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ഇന്‍കം ടാക്‌സ് അസസ്മ​െൻറ് ഓര്‍ഡർ, റെൻഡ് എഗ്രിമ​െൻറ്, വാട്ടര്‍ ബിൽ, ടെലഫോണ്‍ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ് കണക്ഷന്‍ ബിൽ എന്നിവയില്‍ ഏതെങ്കിലുമൊന്നും ഹാജരാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story