Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷകരുടെ...

കർഷകരുടെ കുടുംബങ്ങൾക്ക്​ സഹായധനം; പി.ജെ. ജോസഫിന്​ മന്ത്രിയുടെ ഉറപ്പ്​

text_fields
bookmark_border
തൊടുപുഴ: ഇടുക്കിയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് വരുകയാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. നിയമസഭയിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സർക്കാർ പുറപ്പെടുവിച്ച മൊറേട്ടാറിയത്തിന് വിരുദ്ധമായി ഏതെങ്കിലും ധനകാര്യ സ്ഥാപനം ജപ്തി ഉൾപ്പെടെ നടപടി സ്വീകരിച്ചാൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പ്രളയബാധിതരായ കർഷകർക്ക് 11.798 കോടിയുടെ ധനസഹായം നൽകിക്കഴിഞ്ഞു. പുറമെ മിഷൻ ഫോർ ഇൻറഗ്രേറ്റഡ് െഡവലപ്മ​െൻറ് ഒാഫ് ഹോർട്ടികൾച്ചർ പദ്ധതിയുടെ ഭാഗമായി സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിൽനിന്ന് 93.39 കോടി രൂപയും ലഭ്യമാക്കി. ഇതി​െൻറ ആദ്യ ഗഡുവായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷന് ലഭിച്ച 41.55 കോടി രൂപയിൽനിന്ന് 8.646 കോടി രൂപ ജില്ലക്ക് അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു. ജില്ലയിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. വെള്ളത്തൂവൽ കൃഷിഭവൻ പരിധിയിൽ ആനവിരട്ടി കോട്ടക്കലിൽ രാജു, വാത്തുക്കുടി കൃഷിഭവൻ പരിധിയിൽ മേരിഗിരി സ്വദേശി താന്നിക്കാട്ട്കാല വീട്ടിൽ സന്തോഷ്, വാഴത്തോപ്പ് കൃഷിഭവൻ പരിധിയിൽ െനല്ലിപ്പുഴ കവലയിൽ ജോണി മത്തായി എന്നിവരാണ് ജീവനൊടുക്കിയത്. രാജു മക​െൻറ പേരിൽ ബിസിനസ് ആവശ്യത്തിനായി ഒാവർ ഡ്രാഫ്റ്റായി പത്തു ലക്ഷം രൂപ എടുത്തിട്ടുള്ളതായി മനസ്സിലാക്കുന്നു. ബിസിനസ് തകർച്ചയും ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്ത സന്തോഷ് എന്നയാൾ സഹോദരിയുടെ സ്ഥലം ഇൗടുനൽകി കെ.എസ്.എഫ്.ഇയിൽനിന്ന് ചിട്ടിലോൺ ആയി പത്തുലക്ഷം രൂപ എടുത്തത് തിരിച്ചടക്കാത്തതുമൂലം ജപ്തി നടപടികളായതിനെ തുടർന്നാണ് ജീവനൊടുക്കിയത്. ജോണി മത്തായി ഇടുക്കി യൂനിയൻ ബാങ്കിൽനിന്ന് കാർഷിക വായ്പയായി 95,000 രൂപയും വാഴത്തോപ്പ് സർവിസ് സഹകരണ ബാങ്കിൽനിന്ന് 1,06,000 രൂപയും വായ്പയെടുത്തിട്ടുണ്ട്. തിരിച്ചടവ് ഇനത്തിൽ 43,000 രൂപ കുടിശ്ശികയുള്ളതായി അറിയുന്നു. എന്നാൽ, ഇദ്ദേഹത്തിനെതിരെ ജപ്തി നടപടികളൊന്നും ഇല്ല. ഇവരുടേത് കർഷക ആത്മഹത്യയുടെ പരിധിയിൽ വരുമോ എന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. കടകൾ അടച്ച് സമരം നടത്തി കലയന്താനി: കലയന്താനിയിലെ വ്യാപാരിയായ ഷിനാജിനെ കടയിൽ കയറി ആക്രമിച്ച് നാശനഷ്ടമുണ്ടാക്കിയയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മർച്ചൻറ്സ് അസോസിയേഷൻ വെള്ളിയാമറ്റം യൂനിറ്റ് കടകൾ അടച്ച് സമരം നടത്തി. പ്രതിഷേധ യോഗം ബ്ലോക്ക് കെ.വി.വി.ഇ.എസ് പ്രസിഡൻറ് തങ്കച്ചൻ കോട്ടക്കകം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി. അംഗം അശ്വതി മധു മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് വൈസ് പ്രസിഡൻറ് പി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ഇ. ജബ്ബാർ, ട്രഷറർ ടി.എം. ഷാജി, അയ്യൂബ് കിഴക്കേൽ, സവാദ് നാസർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story