Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേയില തോട്ടത്തിലെ ടാർ...

തേയില തോട്ടത്തിലെ ടാർ മിക്സിങ്​ യൂനിറ്റ്​ നിർമാണത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
പീരുമേട്: കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതക്കരികിൽ ടാർ മിക്സിങ് യൂനിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ വ് യാപക പ്രതിഷേധം. തേയില തോട്ടത്തിൽ യൂനിറ്റ് ആരംഭിക്കാനാണ് നീക്കം. തോട്ടം നിയമപ്രകാരം തരം മാറ്റാന്‍ പാടില്ല എന്നിരിക്കെ മലയോര ദേശീയപാത നിർമാണത്തി​െൻറ പേരിലാണ് യൂനിറ്റിന് റവന്യൂ വകുപ്പി​െൻറ അനുമതി നേടിയിരിക്കുന്നത്. അഞ്ചു ശതമാനം ഭൂമി വിനോദസഞ്ചാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും തോട്ടങ്ങളോട് ചേർന്ന് കിടക്കുന്ന തരിശുഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിയമത്തി​െൻറ ഇളവ് ലഭിക്കാറുണ്ടെങ്കിലും വാണിജ്യ ആവശ്യത്തിനായി തോട്ടം ഭൂമി നല്‍കാറില്ല. ദേശീയപാതയുടെ അറ്റകുറ്റപ്പണിക്കും പ്രളയം മൂലം തകർന്ന റോഡുകള്‍ പണിയുന്നതിനും പ്ലാൻറ് ആവശ്യമാണെന്നും പരിസ്ഥിതി പ്രശ്നം ഉണ്ടാകിെല്ലന്നും പീരുമേട് തഹസിൽദാറും പൊതുമരാമത്തും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിലാണ് ഇവിടെ പണി നടക്കുന്നത്. ടാര്‍ മിക്സിങ് പ്ലാൻറ് തുടങ്ങിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ കുട്ടിക്കാനത്തി​െൻറ തനിമയെ നശിപ്പിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഉപജില്ല സമ്മേളനവും യാത്രയയപ്പും കട്ടപ്പന: കെ.എസ്.ടി.എ കട്ടപ്പന ഉപജില്ല സമ്മേളനവും യാത്രയയപ്പും 13ന് നാലിന് കട്ടപ്പന എയ്ഡഡ് ടീച്ചേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റി ഹാളിൽ നടക്കും. ഉപജില്ലയിലെ സ്കൂളുകളിൽനിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകും. അധ്യാപക അവാർഡ് ജേതാവ് എം.ടി. തോമസിനെ ആദരിക്കും. ജോയി വെട്ടിക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.എസ്. ബേബി, വി.സി. എബ്രഹാം, എം.ടി. ജോസഫ് തുടങ്ങിയവർ സംസാരിക്കും. വിവാഹം തൊടുപുഴ മണക്കാട് ആനിക്കാട്ട് (കല്ലംപിള്ളിൽ) ശിവശങ്കരൻ നായരുടെയും ലളിത ശിവശങ്കരൻ നായരുടെയും മകൻ സുരേഷ് (അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ, കാസർകോട്), എറണാകുളം വൈറ്റില പറപ്പള്ളിൽ ബാബുവി​െൻറയും ഒാമന ബാബുവി​െൻറയും മകൾ ദിവ്യയും (തൃശൂർ വെസ്റ്റ് ഫോർട്ട് നഴ്സിങ് കോളജ് അസി. പ്രഫസർ) വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story