ഇടുക്കി–ശാന്തിഗ്രാം റോഡ് ദേശീയ പാതയാക്കണം

05:01 AM
11/01/2019
ചെറുതോണി: ഇടുക്കി-തങ്കമണി-നാലുമുക്ക്-ശാന്തിഗ്രാം റോഡ് ഹൈവേയായി ഉയർത്തി നിർമാണം നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് എം മരിയാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലെ റോഡ് 5.5 മീറ്റർ വീതിയിൽ ടാറിങ് നടത്തുകയാണ് ചെയ്യുന്നത്. പൊതുമരാമത്ത് മുഖേനയാണ് നിർമാണം നടപ്പാക്കുന്നത്. സെൻട്രൽ റോഡ് പദ്ധതിയിൽ ഉൾപ്പെടുന്ന റോഡുകളുടെ തുടർനവീകരണം പൊതുമരാമത്താണ് നടപ്പാക്കേണ്ടത്. മണ്ഡലം പ്രസിഡൻറ് ടോമി ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജു തോമസ്, ജോയി വള്ളിയാംതടം, മണ്ഡലം ഭാരവാഹികളായ തോമസുകുട്ടി ഇടശ്ശേരിൽ, സന്തോഷ് ചെറുകുന്നേൽ, ബെന്നി പുൽക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. സന്യാസിയോട-തെക്കേ കുരിശുമല റോഡ് ഉദ്ഘാടനം നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന സന്യാസിയോട-തെക്കേ കുരിശുമല റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ സഹകരണത്തോടെ 16.5 ലക്ഷം രൂപ മുതൽ മുടക്കിയാണ് റോഡിൽ ഏറ്റവും മോശമായ മേഖല കോൺക്രീറ്റ് ചെയ്തത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ യാത്രാദുരിതം നേരിട്ടിരുന്ന പ്രദേശമാണ് തെക്കേകുരിശുമല ഉൾപ്പെടുന്ന പ്രദേശം. പാമ്പാടുംപാറ-സന്യാസിയോട ഗ്രാമീണപാത മാത്രമാണ് മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് പുറംലോകത്തെത്താനുള്ള ഏകആശ്രയം. എന്നാൽ, പലഭാഗത്തും ജീപ്പ് പോലും കടന്നുപോകാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. പൂർണമായും വലിയ കയറ്റിറക്കങ്ങൾ നിറഞ്ഞ പാത ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. റോഡ് ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് മോഹൻ നിർവഹിച്ചു. തുടർനിർമാണത്തിനു കൂടുതൽ തുക അനുവദിച്ചതായി ബ്ലോക്ക് പ്രസിഡൻറ് അറിയിച്ചു.
Loading...
COMMENTS