'സ്​നേഹവീട്' നിർമാണത്തിന് തുടക്കം

05:01 AM
11/01/2019
നെടുങ്കണ്ടം: എം.ഇ.എസ് കോളജിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റ് സൗജന്യമായി നൽകുന്ന . നെടുങ്കണ്ടം പഞ്ചായത്തിൽ കൗന്തി ചേന്നാപ്പാറയിൽ താമസിക്കുന്ന തകിടിയേൽ ലിസി സിബിച്ചനാണ് 'സ്നേഹവീട്' നൽകുന്നത്. 476 ചതുരശ്രയടി വിസ്തീർണമുള്ള വീട് അഞ്ചര ലക്ഷം രൂപ മുടക്കിയാണ് നിർമിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം, എം.ഇ.എസ് കോളജ് സെക്രട്ടറി പി.എസ്. അബ്ദുൽ ഷുക്കൂർ, എഴുകുംവയൽ നിത്യസഹായമാത ചർച്ച് സഹവികാരി ജോസഫ് അക്കൂറ്റ്് എന്നിവർ ചേർന്ന് ശിലയിട്ടു. കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ്, വാർഡ് അംഗങ്ങളായ ജിജോ മരങ്ങാട്, കെ.എൻ. തങ്കപ്പൻ, േപ്രാഗ്രാം ഓഫിസർമാരായ കെ.എ. റമീന, സി.ടി. ഷാനവാസ്, മുൻ േപ്രാഗ്രാം ഓഫിസർ കെ. ഷരീഫ് എന്നിവർ സംസാരിച്ചു. എം.ഇ.എസ് കോളജ് അധ്യാപകർ, അനധ്യാപകർ, എൻ.എസ്.എസ് വളൻറിയേഴ്സ്, തകിടിയേൽ കുടുംബ ബന്ധുമിത്രാദികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Loading...
COMMENTS