Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2019 11:32 PM GMT Updated On
date_range 9 Jan 2019 11:32 PM GMTസന്തോഷിെൻറ വീട് വാസയോഗ്യമാക്കാൻ ലക്ഷം രൂപ -റോഷി അഗസ്റ്റിൻ
text_fieldsbookmark_border
ചെറുതോണി: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കാമാക്ഷി പഞ്ചായത്തിലെ മേരിഗിരി താന്നിക്കാട്ട് കാലായിൽ സന്തോഷിെൻറ കുടുംബാംഗങ്ങളെ റോഷി അഗസ്റ്റിൻ എം.എൽ.എ സന്ദർശിച്ചു. ചോർന്നൊലിക്കുന്ന സന്തോഷിെൻറ വീട് വാസയോഗ്യമാക്കാൻ ലക്ഷം രൂപ നൽകുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെലിൻ കുഴിഞ്ഞാലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി മുക്കാട്ട്, എസ്.ടി. അഗസ്റ്റിൻ, മനു പ്രസാദ്, ആപ്കോസ് ബോർഡ് അംഗം ബിനെറ്റ് അപ്രേം, റോണി എബ്രഹാം, ബിജു കാലാപ്പറമ്പിൽ എന്നിവർ ഒപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story