ചന്ദന മോഷണം; ഒളിവിലിരുന്ന രണ്ടുപേര്‍ പിടിയില്‍

05:02 AM
10/01/2019
മറയൂർ: ചന്ദന മോഷണക്കേസിൽ ഒളിവിലിരുന്ന രണ്ടുപേർ പിടിയിൽ. സൂര്യനെല്ലി സ്വദേശി മുരുകൻ ‍(45), രജനി (35) എന്നിവരാണ് പിടിയിലായത്. മറയൂരില്‍നിന്ന് നിരന്തരം ചന്ദനം കടത്തിവന്നിരുന്നതിനെ തുടര്‍ന്ന് ഡിസംബർ 22ന് നെല്ലിപ്പെട്ടിക്കുടി സ്വദേശി ആറുമുഖം (38), അന്നമുത്തു (40) എന്നിവരെ വനപാലകസംഘം പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മുരുകനെയും രജനിയെയും ചിന്നക്കനാല്‍ ക്യാപ് റോഡില്‍നിന്ന് പിടികൂടിയത്. മറയൂര്‍ റേഞ്ച് ഒാഫിസര്‍ ജോബ് നെരിയാംപറമ്പിലി​െൻറ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ചർ എ. നിസാം, എസ്.എഫ്.ഒ പി.ആർ. ഷിബു, ബി.എഫ്.ഒമാരായ ഗോകുല്‍ദാസ്, സുദീഷ്, ജിേൻറാമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Loading...
COMMENTS