മഞ്ഞുവീഴ്ച: ശീതകാല പച്ചക്കറി കരിഞ്ഞുണങ്ങുന്നു

05:02 AM
10/01/2019
മറയൂർ: അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും കാന്തല്ലൂരിലും വട്ടവടയിലും ശീതകാല പച്ചക്കറികൾ കരിഞ്ഞുണങ്ങിത്തുടങ്ങി. അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുന്നത് വിനോദസഞ്ചാരികളുടെ വരവ് കൂട്ടിയെങ്കിലും ശീതകാല പച്ചക്കറികൾ കരിഞ്ഞുണങ്ങുന്നത് പ്രദേശത്തെ കാര്‍ഷികമേഖലക്ക് തിരിച്ചടിയായി. കാരറ്റ്, കാബേജ്, വെളുത്തുള്ളി എന്നീ വിളകളാണ് കൂടുതലായി മഞ്ഞുവീഴ്ചയിൽ കരിഞ്ഞുണങ്ങിയത്. കനത്ത വെയിലും പുലര്‍ച്ചയുള്ള മഞ്ഞുവീഴ്ചയുമാണ് പ്രശ്നം.
Loading...