ജില്ലയിലെ ഓഫ്റോഡ് ജീപ്പ് സഫാരി പുനരാരംഭിക്കും

05:02 AM
10/01/2019
നെടുങ്കണ്ടം: കഴിഞ്ഞവർഷം മേയ് അവസാന വാരം കലക്ടർ താൽക്കാലികമായി നിർത്തലാക്കിയ ജില്ലയിലെ ഓഫ്റോഡ് ജീപ്പ് സഫാരി ഈ മാസം അവസാനവാരം പുനരാരംഭിക്കും. മഴക്കാലം ആരംഭിക്കുന്നതി​െൻറ മുന്നോടിയായി 2005ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരമാണ് കലക്ടർ സഫാരി താൽക്കാലികമായി നിർത്തലാക്കിയത്. രാമക്കൽമേട് ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ആദ്യം ജില്ലയിൽ പുനരാരംഭിക്കുന്നത്. ഒപ്പം ജില്ലയിലെ മുഴുവൻ ഓഫ് റോഡ് ജീപ്പ് സഫാരിയും ജില്ല ഭരണ നേതൃത്വത്തി​െൻറ കീഴിലാക്കും. രാമക്കൽമേട് ആദ്യം തുടങ്ങും. മറ്റ് കേന്ദ്രങ്ങളിൽ നടപടി പൂർത്തീകരിക്കുന്നതനുസരിച്ച് പുനരാരംഭിക്കും. ഇതിനു മുന്നോടിയായി എ.ഡി.എം, ആർ.ടി.ഒ, അഗ്നിരക്ഷാസേന, ജില്ലതല സേഫ്റ്റി കമ്മിറ്റി എന്നിവർ ഓഫ്റോഡ് ജീപ്പ് സഫാരിയുടെ പ്രവർത്തനം വിലയിരുത്തും. 16ന് ഉടുമ്പൻചോല താലൂക്ക് ഓഫിസിൽ യോഗം ചേരും. ജില്ലയിലെ രാമക്കൽമേട്, കുമളി, ആനച്ചാൽ, വണ്ടിപ്പെരിയാർ, വാഗമൺ എന്നിവിടങ്ങളിലാണ് ഓഫ് റോഡ് സഫാരി നടത്തിവരുന്നത്. അപകടകരമായ ൈഡ്രവിങ്, വിനോദസഞ്ചാരികളുടെ മതിയായ സുരക്ഷ, അമിതകൂലി എന്നിവ നിയന്ത്രിക്കും. ഇതി​െൻറ ഭാഗമായി ഓരോ സ​െൻററിലും ഡി.ടി.പി.സിയുടെ കൗണ്ടറുകൾ സ്ഥാപിക്കും. സ്റ്റിക്കർ പതിച്ച വാഹനങ്ങളും യോഗ്യരായ ൈഡ്രവർമാരെയും മാത്രമേ ഇവിടെ അനുവദിക്കൂ. റൂട്ട്, പോയൻറുകൾ ഫിക്സ് ചെയ്യൽ, സഞ്ചാരികളിൽനിന്ന് ഈടാക്കേണ്ട തുക നിശ്ചയിക്കൽ, അപേക്ഷ നൽകിയ വാഹനങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയവയിൽ സ്റ്റിക്കർ പതിപ്പിക്കൽ, യാത്രാസമയം നിശ്ചയിക്കൽ അടക്കം മുന്നോടിയായി മോട്ടോർ വാഹനവകുപ്പും ഡി.ടി.പി.സിയും ചെയ്ത് തീർക്കും. സഫാരി ജീപ്പ് ൈഡ്രവർമാർ മദ്യപിച്ചിട്ടാണോ ഓടിക്കുന്നത് എന്നത് കർശനമായി പരിശോധിക്കണം, വേഗം നിയന്ത്രിക്കണം, കൂലി നിശ്ചയിക്കണം തുടങ്ങി സബ് കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ചാണ് ജീപ്പ് സഫാരി ആരംഭിക്കുന്നത്. നെടുങ്കണ്ടത്തെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം മാറ്റാൻ നീക്കം നെടുങ്കണ്ടം: യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം നെടുങ്കണ്ടത്തുനിന്ന് മാറ്റാൻ വീണ്ടും ശ്രമം. െട്രയിനിങ് സ​െൻറർ ഡയറക്ടറുടെ നേതൃത്വത്തിൽ രഹസ്യനീക്കമാണ് നടക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്് സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിനായി മാറ്റിയിട്ട സ്ഥലത്തേക്ക് എത്താൻ സൗകര്യപ്രദമായ വഴിയില്ലെന്നാരോപിച്ചാണ് മാറ്റത്തിനു ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് കോടിമതയിലെ യൂനിയൻ ബാങ്ക് റീജനൽ മാനേജർ ഉത്തരവ് നൽകിയതായാണ് വിവരം. ദാരിദ്ര്യനിർമാർജനത്തി​െൻറ ഭാഗമായി കേന്ദ്രസർക്കാറി​െൻറയും ഗ്രാമവികസന മന്ത്രാലയത്തി​െൻറയും കീഴിൽ ജനങ്ങൾക്ക് സ്വയംതൊഴിൽ പരിശീലനമാണ് ഇവിടെ നൽകുന്നത്. പരിശീലനകേന്ദ്രം 2008ലാണ് നെടുങ്കണ്ടത്ത് ആരംഭിച്ചത്. ഇതിനുശേഷം പലവട്ടം മറ്റിടങ്ങളിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഇടപെടലിൽ പരാജയപ്പെട്ടു.
Loading...