Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

text_fields
bookmark_border
തൊടുപുഴ: മാധ്യമപ്രവർത്തകർക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് പത്രപ്രവർത ്തക യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ മാധ്യമ ധർമത്തിനന് അകൂലമായി ഉറച്ച നിലപാടെടുക്കാത്തത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അക്രമികൾക്കെതിരെ കർശന നടപടിയെടുത്ത് മാധ്യമപ്രവർത്തകർക്കെതിരായ ദുഷ് പ്രവണതയുടെ മുനയൊടിക്കാൻ സർക്കാർ തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി, വിൽസൺ കളരിക്കൽ, അഖിൽ സഹായി, േറാണി ജോസഫ്, ബാസിത് ഹസൻ, എസ്.വി. രാജേഷ്, ആൽവിൻ തോമസ്, നവിൻ വർഗീസ്, ജയിസ് വാട്ടപ്പിള്ളിൽ, ടി.എസ്. നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story