Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനശ്രീ മൈക്രോഫിൻ 100...

ജനശ്രീ മൈക്രോഫിൻ 100 ശാഖ​ തുടങ്ങും -എം.എം. ഹസൻ

text_fields
bookmark_border
കട്ടപ്പന: ജനശ്രീ മൈക്രോഫിൻ സംസ്ഥാനത്ത് 100 ശാഖ ആരംഭിക്കുമെന്ന് ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ പറഞ്ഞു. 14 ഡിവിഷന ൽ ഓഫിസുകളും തുടങ്ങും. ജനശ്രീ മിഷൻ കട്ടപ്പനയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിലും കൃഷിനാശത്തിലും ദുരിതം അനുഭവിക്കുന്ന ഇടത്തരം കുടുംബങ്ങളെ സഹായിക്കാൻ ജനശ്രീ തുടങ്ങുന്ന 30 കോടിയുടെ ഹോം ഷെഡ്ഫാമിങ് പദ്ധതിയുടെ ഉദ്ഘാടനവും ഹസൻ നിർവഹിച്ചു. ഒരു കുടുംബത്തിന് 50,000 രൂപ കണക്കാക്കി പശുക്കിടാവ്, രണ്ട് ആട്, 10 കോഴി, രണ്ട് തേനീച്ചക്കൂട്, തെങ്ങിൻ തൈകൾ, ഏത്തവാഴ, ചെറുവാഴ, പച്ചക്കറിത്തൈകൾ, ഔഷധച്ചെടികൾ എന്നിവ വാങ്ങാനാണ് ജനശ്രീ ദീർഘകാല വായ്പ നൽകുക. ജില്ലയിലെ 50 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലെയും 200 കുടുംബങ്ങൾക്ക് വീതമാണ് വായ്പ നൽകുക. അപേക്ഷകൾ കട്ടപ്പന, കുമളി, തൂക്കുപാലം, മേരികുളം ശാഖകൾ വഴി സ്വീകരിക്കും. പ്രതിനിധി സമ്മേളനത്തിൽ ജില്ല, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു. സംസ്ഥാന ജന. സെക്രട്ടറി ഡോ. ബി.എസ്. ബാലചന്ദ്രൻ, ലതിക സുഭാഷ്, ജില്ല ചെയർമാൻ വൈ.സി. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story