Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രാഫിക്​ പൊലീസ്...

ട്രാഫിക്​ പൊലീസ് യൂനിറ്റില്ല: ഗതാഗതക്കുരുക്കിൽ കുമളി ടൗൺ

text_fields
bookmark_border
കുമളി: ശബരിമല തീർഥാടന കാലവും വിനോദസഞ്ചാര സീസണും ആയതോടെ കുമളി ടൗണിൽ വാഹനക്കുരുക്ക് പതിവാകുന്നു. ട്രാഫിക് നിയന് ത്രണത്തിന് ആവശ്യത്തിന് സേനാംഗങ്ങൾ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി. സംസ്ഥാന അതിർത്തി, ശബരിമല തീർഥാടകരുടെ ഇടത്താവളം, തേക്കടിയുടെ കവാടപട്ടണം എന്നിങ്ങനെ പ്രാധാന്യങ്ങളേറെയുള്ള കുമളിയിൽ ട്രാഫിക് പൊലീസി​െൻറ യൂനിറ്റ് അനുവദിക്കണമെന്ന അവശ്യം ഏറെ മുമ്പേ ഉയർന്നതാണ്. എന്നാൽ, ഏറെ പ്രയോജനപ്രദമാകുമായിരുന്ന ട്രാഫിക് യൂനിറ്റിന് പകരം കുമളിയിൽ അനുവദിച്ചത് ടൂറിസം പൊലീസിനെയാണ്. രണ്ട് എസ്.ഐമാരുടെ നേതൃത്വത്തിൽ ഒരു ഡസനോളം സേനാംഗങ്ങൾ ടൂറിസം പൊലീസിൽ ഉണ്ടെങ്കിലും ഇവരെ ട്രാഫിക്-ദൈനംദിന ജോലിക്ക് നിയോഗിക്കാനാവില്ല. തേക്കടി-കുമളി യാത്ര നടത്തുക മാത്രമാണ് ടൂറിസം പൊലീസി​െൻറ ജോലിയെന്ന് സേനാംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. തീർഥാടന കാലത്തെ സ്പെഷൽ ഡ്യൂട്ടിക്കായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നാണ് ഉദ്യോഗസ്ഥരെ കുമളി-വണ്ടിപ്പെരിയാർ മേഖലയിൽ നിയോഗിക്കുന്നത്. ഇതുമൂലം ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും കേസ് അന്വേഷണവും ദൈനംദിന പ്രവർത്തനങ്ങളും മന്ദഗതിയിലായി. മുൻ വർഷങ്ങളിൽ കുമളിയിൽ മാത്രം 70 സേനാംഗങ്ങളെയാണ് തീർഥാടന കാലത്ത് പ്രത്യേകമായി അനുവദിച്ചിരുന്നത്. ഇപ്രാവശ്യം 20 പേർ മാത്രമായി ചുരുങ്ങി. പ്രത്യേക സാഹചര്യം കണക്കിലെടുക്ക് കൂടുതൽ സേനാംഗങ്ങളെ ശബരിമലയിലേക്ക് നിയോഗിച്ചതാണ് ഇടത്താവളമായ കുമളി-വണ്ടിപ്പെരിയാർ മേഖലകളിൽ സേനാംഗങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയത്. ബസ്സ്റ്റാൻഡിലും പരിസരങ്ങളിലും വാഹനത്തിരക്കുമൂലം യാത്രക്കാർക്കും തീർഥാടകർക്കും നാട്ടുകാർക്കും ഏറെ പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ആവശ്യത്തിന് സേനാംഗങ്ങൾ ഇല്ലാത്തതിൽ ഉയർന്ന ഉദ്യോഗസ്ഥരും നിസ്സഹായരാണ്. കുമളിയുടെ പ്രാധാന്യം ഉൾക്കൊണ്ട് ടൂറിസം പൊലീസിന് പകരം ട്രാഫിക് പൊലീസ് യൂനിറ്റാണ് ആവശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തേക്കടി, കുമളി, ബസ്സ്റ്റാൻഡ്, ഒന്നാംമൈൽ മേഖലകളിലെ ഗതാഗതക്കുരുക്കിനും തിരക്കിനും ഇതുവഴി പരിഹാരമുണ്ടാക്കാനാവുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story