Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈറേഞ്ചില്‍ ചോളംകൃഷി...

ഹൈറേഞ്ചില്‍ ചോളംകൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് കുട്ടി കര്‍ഷകര്‍ രംഗത്ത്

text_fields
bookmark_border
രാജാക്കാട്: ഹൈറേഞ്ചിന് പരിചിതമല്ലാത്ത ചോളം കൃഷിയിലും വിജയഗാഥ രചിക്കുകയാണ് ജൈവ പച്ചക്കറി കൃഷിയിലൂടെ സംസ്ഥാനത ്തിന് തന്നെ മാതൃകയായ രാജകുമാരി വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ. ചോളത്തിന് ഹൈറേഞ്ചില്‍ വിപണിസാധ്യത വർധിച്ചതോടെയാണിത്. ആദ്യഘട്ടമെന്ന നിലയില്‍ സ്‌കൂളി​െൻറ മുന്‍വശത്ത് ഗ്രോബാഗുകളിലാണ് കൃഷിചെയ്തിരിക്കുന്നത്. കുറഞ്ഞ െചലവില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന കൃഷി ഹൈറേഞ്ചിലെ കര്‍ഷകരിലേക്ക് കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ സ്‌കൂളില്‍ കൃഷി ആരംഭിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയത്തിലെത്തിയതോടെ വരും വര്‍ഷത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് ചോളംകൃഷി വിപുലെപ്പടുത്താനാണ് കുട്ടി കര്‍ഷകരുടെ തീരുമാനം. തമിഴ്നാട്ടില്‍ വ്യാപകമായിട്ടുള്ള കൃഷിയും അവിടുത്തെ കൃഷിരീതിയും നേരിട്ടെത്തി പഠിച്ചതിനുശേഷമാണ് വിദ്യാർഥികൾ സ്‌കൂളില്‍ കൃഷി ആരംഭിച്ചത്. തികച്ചും ജൈവരീതിയില്‍ പരിപാലനം നടത്തുന്ന കൃഷിക്ക് വേണ്ട നിർദേശങ്ങളുമായി കൃഷിവകുപ്പും ഒപ്പമുണ്ട്. പ്രിന്‍സിപ്പൽ ബ്രിജേഷ് ബാലകൃഷ്ണൻ, എന്‍.എസ്.എസ് പ്രോഗ്രാം ഒാഫിസര്‍ പ്രിന്‍സ് പോൾ, സി.എം. റീന എന്നിവരാണ് വിദ്യാർഥികൾക്ക് വേണ്ട നിർദേശങ്ങളും പ്രോത്സാഹനവും നല്‍കി ഒപ്പമുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story